ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പില്‍ സ്‌കോട്ട് മോറിസണ്‍ പുറത്തേക്ക്; ലേബര്‍ പാര്‍ട്ടി അധികാരമേല്‍ക്കും

ഓസ്‌ട്രേലിയയില്‍ തെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്റെ ലിബറല്‍ ദേശീയ സഖ്യത്തിന് തോല്‍വി. ആന്റണീസ് ആല്‍ബനീസിന്റെ മധ്യ ഇടതുപക്ഷ ലേബര്‍ പാര്‍ട്ടി അധികാരത്തിലേക്കെത്തും. 9 വര്‍ഷത്തിന് ശേഷമാണ് ഓസ്‌ട്രേലിയയില്‍ ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തുന്നത്.
തെരഞ്ഞെടുപ്പില്‍ താന്‍ പരാജയം സമ്മതിക്കുന്നതായി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. പ്രതിപക്ഷ നേതാവും വരാനിരിക്കുന്ന പ്രധാനമന്ത്രിയുമായ ആന്റണി ആല്‍ബനീസുമായി താന്‍ സംസാരിച്ചുവെന്നും തെരഞ്ഞെടുപ്പ് വിജയത്തിന് അദ്ദേഹത്തെ അഭിനന്ദിച്ചുവെന്നും മോറിസണ്‍ സിഡ്‌നിയില്‍ പറഞ്ഞു.
ലിബറല്‍ പാര്‍ട്ടിയുടെ നേതാവ് സ്ഥാനത്ത് നിന്ന് താന്‍ ഒഴിഞ്ഞുനില്‍ക്കുമെന്നും മോറിസണ്‍ വ്യക്തമാക്കി. എട്ട് വര്‍ഷവും 9 മാസവുമാണ് മോറിസന്റെ ലിബറല്‍ പാര്‍ട്ടി അധികാരത്തിലിരുന്നത്. പകുതിയിലധികം വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ 72 സീറ്റ് ലേബര്‍ പാര്‍ട്ടിക്കും 50 സീറ്റ് ലിബറല്‍ സഖ്യത്തിനും ലഭിച്ചു. ഗ്രീന്‍ പാര്‍ട്ടിയും സ്വതന്ത്രരും ഉള്‍പ്പെടെ മറ്റുള്ളവര്‍ 15 സീറ്റിലാണ് വിജയിച്ചത്.151 അംഗ പ്രതിനിധിസഭയില്‍ കേവലഭൂരിപക്ഷത്തിന് 76 സീറ്റുവേണം.
Read Also: ഇറക്കുമതി ചെയ്യുന്ന എല്ലാ കാറുകളും നിരോധിച്ച് പാകിസ്താൻ
മുഴുവന്‍ വോട്ടുകളും എണ്ണിത്തീരും മുമ്പേ സ്‌കോട്ട് മോറിസണ്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ ലേബര്‍ പാര്‍ട്ടിക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ കഴിഞ്ഞേക്കും.
Story Highlights: Scott morrison ousted in australian election labor party will come to power
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here