ഓസ്ട്രേലിയയിൽ ആൽബനീസ് ഇന്ന് അധികാരമേൽക്കും

ഓസ്ട്രേലിയയുടെ 31ാമത് പ്രധാനമന്ത്രിയായി ആന്റണി അൽബനീസ് ഇന്ന് ചുമതലയേൽക്കും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും. ശനിയാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ അൽബനീസിന്റെ ലേബർ പാർട്ടിക്ക് 71ഉം, സ്ഥാനമൊഴിയുന്ന സ്കോട്ട് മോറിസന്റെ ലിബറൽ സഖ്യത്തിന് 52ഉം സീറ്റുകളാണ് ലഭിച്ചത്.
121 വർഷത്തിനിടെ ഓസ്ട്രേലിയയിൽ പ്രധാനമന്ത്രിസ്ഥാനത്തേക്ക് മത്സരിക്കുന്ന ആംഗ്ലോ സെൽറ്റിക് നാമധാരിയല്ലാത്ത ആദ്യ സ്ഥാനാർത്ഥിയെന്നാണ് അൽബനീസ് സ്വയം വിശേഷിപ്പിക്കുന്നത്. സിഡ്നിയിലെ സർക്കാർ കോളനിയിൽ ഐറിഷ് വംശജയായ അമ്മ മര്യാൻ എല്ലെരി തനിച്ചാണ് അൽബനീസിനെ വളർത്തിയത്. വികലാംഗ പെൻഷൻ മാത്രമായിരുന്നു അമ്മയുടെ വരുമാനം.
പരിസ്ഥിതി കക്ഷിയായ ഗ്രീൻസും ലിംഗനീതി, കാലാവസ്ഥാ വ്യതിയാനം എന്നിവ ഉന്നയിച്ചു സ്വതന്ത്രരായി മത്സരിച്ചു മുഖ്യധാരാ കക്ഷികളുടെ സ്ഥാനാർഥികളെ തോൽപിച്ച വനിതകളും ഓസ്ട്രേലിയൻ രാഷ്ട്രീയത്തിലെ മൂന്നാം ശക്തിയാകും. നാളെ ടോക്കിയോയിൽ നടക്കുന്ന ക്വാഡ് ഉച്ചകോടിയിൽ ആൽബനീസ് പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഉച്ചകോടിയിലുണ്ട്.
Story Highlights: australia albanese to be sworn today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here