കാണാതായ കേന്ദ്ര ജീവനക്കാർക്കുള്ള കുടുംബ പെൻഷൻ ചട്ടങ്ങളിൽ ഇളവ്

അക്രമ ബാധിത പ്രദേശങ്ങളിൽ കാണാതായ, കേന്ദ്ര ജീവനക്കാർക്കുള്ള കുടുംബ പെൻഷൻ നിയമങ്ങളിൽ ഇളവ്. ജമ്മു കശ്മീർ, നോർത്ത് ഈസ്റ്റ്, നക്സൽ ബാധിത പ്രദേശങ്ങളിൽ സേവനമനുഷ്ഠിക്കുന്ന സർക്കാർ ജീവനക്കാർക്ക് ആശ്വാസം നൽകുന്നതാണ് പുതിയ പ്രഖ്യാപനം.
ദേശീയ പെൻഷൻ പദ്ധതിക്ക് കീഴിൽ വരുന്ന ജീവനക്കാരെ ജോലിക്കിടെ കാണാതായാൽ കുടുംബ പെൻഷന്റെ ആനുകൂല്യങ്ങൾ ഉടൻ ആശ്രിതർക്ക് നൽകും. കാണാതായ വ്യക്തി ഹാജരാകുകയും സേവനം പുനരാരംഭിക്കുകയും ചെയ്താൽ, കുടുംബ പെൻഷനായി അടച്ച തുക ശമ്പളത്തിൽ നിന്ന് പിടിക്കും.
നേരത്തെ കാണാതായ സർക്കാർ ജീവനക്കാരനെ നിയമപ്രകാരം മരിച്ചതായി പ്രഖ്യാപിക്കുന്നതുവരെയോ, കാണാതായി ഏഴ് വർഷം കഴിയുന്നതുവരെയോ ആശ്രിതർക്ക് കുടുംബ പെൻഷൻ നൽകിയിരുന്നില്ല.
Story Highlights: Centre Relaxes Family Pension Rules For Missing Government Employees
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here