Advertisement

ടൈമിന്റെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളിൽ ഗൗതം അദാനിയും

May 23, 2022
2 minutes Read

ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വ്യക്തികളുടെ വാർഷിക പട്ടിക ടൈം മാഗസിൻ പുറത്തുവിട്ടു. സുപ്രീം കോടതി അഭിഭാഷക കരുണ നുണ്ടി, വ്യവസായ പ്രമുഖൻ ഗൗതം അദാനി, പ്രമുഖ കശ്മീരി മനുഷ്യാവകാശ പ്രവർത്തകൻ ഖുറം പർവേസ് എന്നിവർ പട്ടികയിൽ ഇടംപിടിച്ചു. യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി, മിഷേൽ ഒബാമ, ആപ്പിൾ സിഇഒ ടിം കുക്ക് എന്നിവരും TIME 100 പട്ടികയിൽ ഉൾപ്പെടുന്നു.

മാറ്റത്തിനായി കോടതിമുറിക്ക് അകത്തും പുറത്തും ധീരതയോടെ ശബ്ദം ഉയർത്തുന്ന പൊതുപ്രവർത്തകയാണ് കരുണ നുണ്ടി. ബലാത്സംഗ നിയമങ്ങളുടെ പരിഷ്കരണത്തിനായി വാദിക്കുകയും ജോലിസ്ഥലത്തെ ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട കേസുകളിൽ പോരാടുകയും ചെയുന്ന ചാമ്പ്യനാണ് നുണ്ടിയെന്ന് മാഗസിൻ അഭിപ്രായപ്പെടുന്നു. ടൈറ്റൻസ് വിഭാഗത്തിലാണ് ഗൗതം അദാനി ഇടം പിടിച്ചത്. അദാനി പൊതുജനങ്ങളിൽ നിന്ന് മാറി, നിശബ്ദമായി തന്റെ സാമ്രാജ്യം കെട്ടിപ്പടുക്കുകയാണെന്നും പരാമർശമുണ്ട്.

കാശ്മീർ മേഖലയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കും അനീതികൾക്കുമെതിരായ ഖുറം പർവേസിൻ്റെ തീവ്ര പോരാട്ടത്തിൻ്റെ ശബ്‍ദം ലോകമെമ്പാടും മുഴങ്ങി. എന്നാൽ പർവേസിൻ്റെ ശബ്‍ദം അടിച്ചമർത്തിയെന്നും ടൈം മാഗസിൻ ലേഖനത്തിൽ പറയുന്നു. യുഎസ് പ്രസിഡന്റ് ജോ ബൈഡനെ കൂടാതെ, കെവിൻ മക്കാർത്തി, റോൺ ഡിസാന്റിസ്, കിർസ്റ്റൺ സിനിമ, കേതൻജി ബ്രൗൺ ജാക്‌സൺ എന്നിവരാണ് പട്ടികയിലെ അമേരിക്കൻ രാഷ്ട്രീയ നേതാക്കൾ.

പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി 18 വയസ്സുള്ള എലീൻ ഗുവാണ്. ഏറ്റവും പ്രായമുള്ള വ്യക്തി 91 വയസ്സുള്ള ഫെയ്ത്ത് റിംഗ്‌ഗോൾഡറും.

Story Highlights: Gautam Adani, Karuna Nundy among Time’s 100 most influential people

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
വിപ്ലവ സൂര്യൻ ഇനി ഓർമ
വി എസ്‌ അവസാനമായി ജന്മനാട്ടിലെത്തി
കനത്ത മഴ പോലും വകവയ്ക്കാതെ വൻജനാവലി
സംസ്കാരം വൈകീട്ട് വലിയചുടുകാട്ടിൽ
Top