‘രാഷ്ട്രീയത്തിൽ ബോംബ് നിർമാണം സർവ സാധാരണം’; ബിജെപി എംപി

രാഷ്ട്രീയ അക്രമങ്ങളെ നിസ്സാരവത്കരിച്ച് ബംഗാൾ ബിജെപി നേതാവ് ദിലീപ് ഘോഷ് എംപി. ബംഗാൾ രാഷ്ട്രീയത്തിൽ ബോംബ് നിർമാണം സാധാരണ കാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി ഉപാധ്യക്ഷനും എംപിയുമായ അർജുൻ സിംഗ് പാർട്ടി വിട്ട് തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നടത്തിയ പ്രതികരണമാണ് വിവാദമായത്.
ടിഎംസി പ്രവർത്തകനായിരിക്കെ അർജുൻ സിംഗ് ബോംബ് നിർമിച്ചിട്ടുണ്ടെന്ന് ദിലീപ് മുമ്പ് ആരോപിച്ചിരുന്നു. ഇത് ശരിയാണെങ്കിൽ എന്തിനാണ് അദ്ദേഹത്തെ ബിജെപിയിൽ ചേർത്തതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചു. നിരവധി ആളുകളെ പാർട്ടിയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും, രാഷ്ട്രീയത്തിൽ ബോംബ് നിർമ്മാണം സാധാരണ കാര്യമാണെന്നും അദ്ദേഹം മറുപടിയായി നൽകി.
രാഷ്ട്രീയ മൂല്യങ്ങൾക്ക് വില നൽകാത്ത ആളുകൾക്ക് ബിജെപിയിൽ തുടരാൻ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2019ൽ ടിഎംസി വിട്ട് ബിജെപിയിൽ എത്തിയ അർജുൻ സിംഗ് കഴിഞ്ഞ ദിവസം തൃണമൂൽ കോൺഗ്രസിലേക്ക് മടങ്ങി ചെന്നിരുന്നു. മമത ബാനർജിയെ പ്രധാനമന്ത്രിയായി കാണാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.
Story Highlights: “Making Bombs Normal In Bengal Politics”: BJP Leader’s Shocker
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here