പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരം; ചരിത്ര നേട്ടത്തിൽ ഹ്യുങ് മിൻ സോൺ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ പ്രീമിയർ ലീഗിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ ഏഷ്യൻ താരമെന്ന റെക്കോർഡുമായി ടോട്ടനം ഹോട്സ്പറിൻ്റെ ദക്ഷിണ കൊറിയൻ താരം ഹ്യുങ് മിൻ സോൺ. ആകെ 23 ഗോളുകൾ നേടിയ സോൺ ലിവർപൂളിൻ്റെ ഈജിപ്ഷ്യൻ താരം മുഹമ്മദ് സലയ്ക്കൊപ്പം റെക്കോർഡ് പങ്കിടുകയാണ്.
ഇന്നലെ സലയ്ക്ക് 22 ഗോളുകളും സോണിന് 21 ഗോളുകളുമാണ് ഉണ്ടായിരുന്നത്. നോർവിച്ച് സിറ്റിക്കെതിരെ രണ്ട് ഗോളുകൾ നേടിയാണ് സോൺ ആകെ ഗോളുകൾ 23ലെത്തിച്ചത്. സല വോൾവ്സിനെതിരെ ഒരു ഗോൾ നേടി. മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ 18 ഗോളുകളുമായി മൂന്നാമതാണ്.
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റി കിരീടം നിലനിർത്തിയിരുന്നു. അവസാന ലീഗ് മത്സരത്തിൽ ആസ്റ്റൺ വില്ലയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്ത്തിയാണ് സിറ്റിയുടെ വിജയം. 38 മത്സരങ്ങളിൽ 29 ജയം സഹിതം 93 പോയിൻ്റാണ് സിറ്റിക്കുള്ളത്. ഒരു പോയിൻ്റ് മാത്രം കുറവുള്ള ലിവർപൂൾ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
ചെൽസി മൂന്നാമതും ടോട്ടനം നാലാമതും ഫിനിഷ് ചെയ്തു. ആഴ്സണൽ അഞ്ചാമതും മാഞ്ചസ്റ്റർ യുണൈറ്റഡും ആറാമതുമാണ്.
Story Highlights: son heung min premier league top scorer
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here