Advertisement

ആന്ധ്രയിലെ അമലപുരത്ത് സംഘര്‍ഷം: എംഎല്‍എയുടെ വീടിന് തീയിട്ടു

May 24, 2022
Google News 2 minutes Read

ആന്ധ്രയിലെ അമലപുരത്ത് സംഘര്‍ഷം. എംഎല്‍എയുടെ വീട് കത്തിച്ചു. കൊനസിമ ജില്ലയുടെ പേര് മാറ്റത്തെ ചൊല്ലിയാണ് സംഘര്‍ഷം. ഗതാഗത മന്ത്രിയുടെ ഓഫിസ് തകര്‍ത്തു. ബസുകള്‍ക്ക് തീയിട്ടു. 20 പൊലീസുകാര്‍ക്ക് പരിക്കേറ്റു.

കൊസസീമ ജില്ലയുടെ പേര് അംബേദ്കര്‍ കൊസസീമ എന്ന് പുനര്‍നാമകരണം ചെയ്തതിനെതിരെ പ്രതിഷേധിച്ചാണ് ആക്രമണങ്ങള്‍ നടക്കുന്നത്. സംസ്ഥാനത്തെ മന്ത്രി വിശ്വരൂപന്റെ വീട് പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കി.

മന്ത്രിയുടെ വീടിന് പുറമെ എംഎല്‍എ പൊന്നാട സതീഷിന്റെയും വീടിന് പ്രതിഷേധക്കാര്‍ തീയിട്ടു. ആന്ധ്രാ സര്‍ക്കാരിന്റെ മൂന്ന് ബസും പ്രതിഷേധക്കാര്‍ കത്തിച്ചു. പ്രതിഷേധം തടയാനെത്തിയ നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മന്ത്രിയുടെയും എംഎല്‍എയുടെയും കുടുംബങ്ങളെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റി.

സംഭവത്തില്‍ 20ലധികം പൊലീസുകാര്‍ക്ക് പരിക്കേറ്റു എന്നത് ദൗര്‍ഭാഗ്യകരമാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും സംസ്ഥാനത്തെ ആഭ്യന്തരമന്ത്രി പറഞ്ഞു. ഏപ്രില്‍ 4ന്, പഴയ കിഴക്കന്‍ ഗോദാവരിയില്‍ നിന്ന് പുതിയ കൊസസീമ ജില്ല രൂപീകരിച്ചിരുന്നു. കഴിഞ്ഞ ആഴ്ച, സംസ്ഥാന സര്‍ക്കാര്‍ കോണസീമയെ ബി.ആര്‍.അംബേദ്കര്‍ കൊസസീമ ജില്ലയായി പുനര്‍നാമകരണം ചെയ്യുന്നതിനായി പ്രാഥമിക വിജ്ഞാപനം പുറപ്പെടുവിക്കുകയും എന്തെങ്കിലും എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ ജനങ്ങളോട് ആവശ്യപ്പെടുകും ചെയ്തിരുന്നു.

Story Highlights: Dozens of protesters, policemen injured in clash over renaming Konaseema district in Andhra Pradesh

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here