നിങ്ങൾ ഉറങ്ങുന്നത് സ്മാർട്ട്ഫോൺ തലയ്ക്കരികിൽ വച്ചാണോ? ശീലം മാറ്റുന്നതാണ് ഉചിതം

ഇന്ന് സ്മാർട്ട് ഫോണുകൾ ഉപയോഗിക്കാത്ത ആളുകൾ വളരെ ചുരുക്കമാണ്. നമ്മുടെ നിത്യജീവിതത്തിന്റെ പ്രധാന ഭാഗമായി സ്മാർട്ട് ഫോണുകൾ മാറിയിരിക്കുന്നു. എല്ലാവരും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാകുന്നതും ഫോണുകൾ വഴിയാണ്. നമ്മുടെയെല്ലാം ശരീരത്തോട് ഒട്ടിച്ചേർന്ന് എപ്പോഴുമുണ്ടാകുന്ന സ്മാർട്ട്ഫോണിന്റെ അമിത ഉപയോഗം ആരോഗ്യത്തിന് എത്രത്തോളം ഹാനികരമാണെന്ന് നാം തിരിച്ചറിയേണ്ടതുണ്ട്.
മിക്ക ആളുകളും കിടന്നുറങ്ങുന്നത് സ്മാർട്ട്ഫോണുകൾ തൊട്ടരികിൽ വച്ചാണ്. ഫോണുകൾ തലയിണയുടെ അടുത്തുവെച്ച് കിടന്നുറങ്ങുന്നവരാണ് ഭൂരിഭാഗം പേരും. ഈ ശീലം ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നത്. ഫോണിൽ നിന്ന് പ്രവഹിക്കുന്ന പലതരത്തിലുള്ള വികിരണങ്ങൾ തലച്ചോറിന്റെ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിക്കുന്നവയാണ്.
Read Also: സ്മാർട്ട്ഫോൺ ഇല്ലായിരുന്നെങ്കിലോ?; വ്യത്യസ്തമായ ഫോട്ടോഷൂട്ടുമായി ഫോട്ടോഗ്രാഫർ
മൈക്രോവേവ് അവനില്‍നിന്ന് പുറപ്പെടുന്ന റേഡിയേഷന് തുല്യമാണ് സെല്‍ഫോണില്‍ നിന്നുള്ള റേഡിയേഷന്‍. ഇത് മസ്തിഷ്ക്ക അര്‍ബുദത്തിന് കാരണമായേക്കാം. ഫോണില്‍ നിന്നുള്ള എൽ ഇ ഡി ലൈറ്റ് മെലാടോണിന്റെ ഉല്‍പാദനത്തെ തടസ്സപ്പെടുത്തുന്നതിനാൽ ഉറക്കം നഷ്ടമാകുന്ന അവസ്ഥയും ഉണ്ടായേക്കാം. ഇന്ന് കുട്ടികൾ ജനിച്ചുവീഴുന്നതേ സ്മാർട്ട്ഫോണിന്റെ പുറത്താണെന്ന് ആലങ്കാരികമായി പറയാം. കുട്ടികൾ ഉൾപ്പടെ മിക്ക ആളുകളും കിടന്നുറങ്ങുന്നത് ഫോൺ തലയിണയുടെ അടുത്ത് വെച്ചിട്ടായിരിക്കും. ഈ ശീലം മാറ്റേണ്ടതാണെന്നാണ് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നത്.
ചിലർ ഉറങ്ങുന്നതിന് മുമ്പ് പാട്ട് കേൾക്കാനും വിഡിയോകൾ കാണാനും മൊബൈൽ ഫോണുകൾ ഉപയോഗിക്കാറുണ്ട്. മൊബൈൽ പ്രവർത്തിച്ചുകൊണ്ടിരിക്കവേ തന്നെ ചിലർ ഉറങ്ങിപ്പോവാറുമുണ്ട്. അത്തരക്കാർ ഉയോഗശേഷം ഫോൺ മാറ്റി വെയ്ച്ചിട്ട് ഉറങ്ങാൻ ശ്രദ്ധിക്കണമെന്നതാണ് ആരോഗ്യ വിദഗ്ധരുടെ ഉപദേശം.
Story Highlights: Excessive use of smartphone is harmful to health
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here