തൃക്കാക്കരയില്‍ യുഡിഎഫിന് വിജയമുറപ്പെന്ന് കെ.സി.വേണുഗോപാല്‍

തൃക്കാക്കരയില്‍ യുഡിഎഫിന് വിജയമുറപ്പെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍. തൃക്കാക്കരയില്‍ രാഷ്ട്രീയ കാലാവസ്ഥ അനുകൂലം. യുഡിഎഫിന്റെ ഉറച്ച സീറ്റാണ് തൃക്കാക്കരയെന്നും കെ.സി.വേണുഗോപാല്‍ ട്വന്റിഫോറിനോട് പറഞ്ഞു.
യുഡിഎഫ്- ബിജെപി കൂട്ടുകെട്ടെന്ന കോടിയേരി ബാലകൃഷ്ണന്റെ ആരോപണം ബാലിശമാണ്. ബിജെപിയുമായി സന്ധി ചെയ്യാത്ത ഏക പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്റെ നയം വ്യക്തമാണ്. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്ക് തിരിച്ചടി ലഭിക്കും. അതിജീവിതയ്ക്ക് സര്‍ക്കാര്‍ നീതി ഉറപ്പാക്കിയില്ലെന്നും കെ.സി.വേണുഗോപാല്‍ കുറ്റപ്പെടുത്തി.
Story Highlights: KC Venugopal says victory for UDF in Thrikkakara
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here