Advertisement

ഫ്‌ലൈ ഓവറിന്റെ പ്രവൃത്തിയും പിഡബ്ല്യുഡിയും തമ്മിലെന്ത് ബന്ധം; കെ.സുധാകരന് പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കാന്‍ ആഗ്രഹമെന്ന് മുഹമ്മദ് റിയാസ്

May 24, 2022
Google News 3 minutes Read

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഫ്‌ലൈ ഓവറിന്റെ അപ്രോച്ച് റോഡ് ഇടിഞ്ഞു താഴ്ന്നതില്‍ പൊതുമരാമത്ത് വകുപ്പിനെ കുറ്റപ്പെടുത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ്. ഫ്‌ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ? എന്ന് കെ.സുധാകരന്‍ വ്യക്തമാക്കണം. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. കെപിസിസി അധ്യക്ഷന്‍ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി പിഡബ്ല്യുഡിയെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയില്‍ നിന്ന് പുറത്ത് വരുന്നത്’ വരുന്നതെന്ന് കെസുധാകരനെ പരിഹസിച്ചുകൊണ്ട് മുഹമ്മദ് റിയാസ് പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊതുമരാമത്ത് വകുപ്പിന്റെ ചോര കുടിച്ച് ആഹ്ലാദിക്കുവാന്‍ ബഹുമാനപ്പെട്ട കെപിസിസി പ്രസിഡന്റിന് പല കാരണങ്ങളാല്‍ ആഗ്രഹമുണ്ടെന്ന് അറിയാം.
അത് നടക്കട്ടെ.
എന്നാല്‍ ഒരു വിഷയം വരുമ്പോള്‍ അങ്ങ് അതിനെ കുറിച്ച് പഠിച്ചു FBപോസ്റ്റ് ചെയ്യുന്നതല്ലേ ഉത്തരവാദിത്ത സ്ഥാനത്ത് ഇരിക്കുന്ന വ്യക്തി എന്ന നിലയില്‍ ഭംഗി ?
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ഫ്‌ലൈ ഓവറിന്റെ പ്രവൃത്തിയും പൊതുമരാമത്ത് വകുപ്പും തമ്മിലുള്ള ബന്ധം എന്താണാവോ ?
സാമൂഹ്യ മാധ്യമങ്ങളില്‍ ഇതു സംബന്ധിച്ച് പലതരത്തിലുള്ള പരാമര്‍ശങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിലൊന്നും പ്രതികരിക്കേണ്ട എന്ന് കരുതിയതാണ്.
എന്നാല്‍ കെപിസിസി അധ്യക്ഷന്‍ തന്നെ ഇങ്ങനെ നിരുത്തരവാദപരമായി സാമൂഹ്യ മാധ്യമം വഴി PWD യെ കുറിച്ച് അസംബന്ധ പ്രസ്താവന ഇറക്കുമ്പോള്‍ പ്രതികരിക്കാതെ തരമില്ല.
അങ്ങയുടെ FB പോസ്റ്റ് വരികള്‍ തന്നെ കടമെടുക്കട്ടെ
‘പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമ്മറ്റ അസംബന്ധങ്ങളാണ് ദിനംപ്രതി അങ്ങയില്‍ നിന്ന് പുറത്ത് വരുന്നത്’

കെ.സുധാകരന്‍ പറഞ്ഞത്

”പൊതുമരാമത്ത് വകുപ്പ് ആഭ്യന്തര വകുപ്പിനേക്കാള്‍ വലിയ ദുരന്തമായി മാറുകയാണ്. ഉദ്ഘാടനത്തിന് മുമ്പ് തന്നെ മെഡിക്കല്‍ കോളജ് ഫ്‌ലൈഓവര്‍ തകര്‍ന്നിരിക്കുന്നു. പ്രതികരിക്കുന്നവര്‍ക്ക് പോലും നാണം തോന്നത്തക്ക വിധം എണ്ണമറ്റ അഴിമതികള്‍ ദിനംപ്രതി പുറത്തു വരുകയാണ്. ജനങ്ങളുടെ ജീവന്‍ അപകടത്തിലായിട്ടും എല്‍ ഡി എഫിലെ ഘടകകക്ഷികളും സിപിഎം യുവജനസംഘടനകളും പിണറായി വിജയനെ ഭയന്ന് കുറ്റകരമായ മൗനം പാലിക്കുകയാണ്. അല്‍പമെങ്കിലും രാഷ്ട്രീയ ധാര്‍മികതയുണ്ടെങ്കില്‍ പിണറായി വിജയന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ രാജി ചോദിച്ചു വാങ്ങണം.”

Story Highlights: Mohammad Riyaz wants K Sudhakaran to enjoy the blood of the Public Works Department

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here