പി.സി.ജോർജിന്റെ അറസ്റ്റ്; തൃക്കാക്കര തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള നടപടിയെന്ന് ഷോൺ ജോർജ്

പ്രീണന രാഷ്ട്രീയത്തിൻറെ രക്തസാക്ഷിയാണ് പി.സി.ജോർജെന്ന് അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജ്. ഇവിടത്തെ മത, ജാതി സ്പർധ വളർത്തിക്കൊണ്ട് വോട്ടു നേടാനുള്ള ശ്രമമാണ് സർക്കാരിൻറേത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ളതാണ് ഇപ്പോഴത്തെ നടപടി. തൃക്കാക്കര ഉപതെരഞ്ഞടുപ്പു കഴിഞ്ഞിരുന്നെങ്കിൽ അറസ്റ്റും എഫ്ഐആറും ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നിയമം പാലിക്കുന്നതിനാണ് കോടതി നിർദേശം പാലിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരായത്. ജാമ്യം കിട്ടിയതിനാൽ ജാമ്യ ഉപാധി അനുസരിച്ചാണ് ഹാജരായത്. കോടതിയെ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ. കീഴ്ക്കോടതി മുൻകൂർ ജാമ്യം റദ്ദാക്കിയതിനാൽ മേൽക്കോടതിയെ സമീപിക്കും.
ഇവിടെ ഹാജരാകുമ്പോൾ ഇങ്ങനെ ഒരു കുരുക്കുണ്ട് എന്നു കൃത്യമായി അറിഞ്ഞാണ് ഹാജരായത്. എന്നിരുന്നാലും കോടതിയെ അനുസരിച്ചു മാത്രം മുന്നോട്ടു വരികയായിരുന്നു. കേരള പൊലീസിന് ഇത്ര അധികം സംവിധാനം ഉണ്ടായിട്ടും ഇത്ര ദിവസം അറസ്റ്റു ചെയ്തോ എന്നും ഷോൺ ചോദിച്ചു. ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.
Story Highlights: Arrest of PC George; Sean George says Thrikkakara election is a step ahead
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here