ബോട്ട് മുങ്ങി 17 റോഹിങ്ക്യൻ അഭയാർഥികൾ മരിച്ചു

റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മുങ്ങി കുട്ടികൾ ഉൾപ്പെടെ 17 പേർ മരിച്ചു. പടിഞ്ഞാറൻ മ്യാൻമറിലെ റാഖൈൻ പ്രവിശ്യയിൽ നിന്ന് മലേഷ്യയിലേക്ക് പോയ ബോട്ടാണ് ബംഗാൾ ഉൾക്കടലിൽ മുങ്ങിയത്. 90 പേരാണ് ബോട്ടിലുണ്ടായിരുന്നത്.
Read Also: നാട്ടുകാരുടെ ഹീറോ ആയി കീഴുരിലെ മത്സ്യത്തൊഴിലാളി ബബീഷ്
റാഖൈൻ പ്രവിശ്യയുടെ തലസ്ഥാനമായ സിത്വിയിൽ നിന്ന് 19ാം തീയതി പുറപ്പെട്ട ബോട്ട് രണ്ടുദിവസത്തിനു ശേഷം മോശം കാലാവസ്ഥയിൽ പെടുകയായിരുന്നു. 17 പേരുടെ മൃതദേഹം മ്യാൻമർ കടൽതീരത്ത് അടിഞ്ഞു. 50 ലേറെ പേരെ കുറിച്ച് ഒരുവിവരവുമില്ല. യു.എൻ റെഫ്യൂജി ഏജൻസി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തി.
Story Highlights: At least 17 Rohingya, including children, killed in boat capsize
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here