Advertisement

മകൻ കളിപ്പാട്ടം പൊട്ടിച്ചുവെന്ന് ആരോപണം; അച്ഛന് കൊടുക്കേണ്ടി വന്നത് 3.30 ലക്ഷം രൂപ…

May 25, 2022
0 minutes Read

കുഞ്ഞുങ്ങളുടെ കുസൃതികൾ ഏറെ രസകരമാണ്. ഓരോ പുതിയ കാര്യങ്ങളിലും കൗതുകമുള്ളവരാണ് അവർ. എന്നാൽ കുഞ്ഞു മകന്റെ കുസൃതിയ്ക്ക് അച്ഛന് നൽകേണ്ടി വന്നത് ലക്ഷങ്ങളാണ്. എന്താണ് സംഭവം എന്നല്ലേ? മകൻ ഷോപ്പിംഗ് മാളിലെ കളിപ്പാട്ടം പൊട്ടിച്ചെന്ന് ആരോപിച്ച് അച്ഛനിൽ നിന്ന് 3.30 ലക്ഷം രൂപയാണ് കടക്കാർ ആവശ്യപ്പെട്ടത്. ഹോങ്കോങ്ങിലെ ഒരു ഷോപ്പിങ് മാളിലാണ് സംഭവം നടന്നത്.

ഞായറാഴ്ച വൈകുന്നേരം ഭാര്യയ്ക്കും രണ്ട് ആൺമക്കൾക്കും ഒപ്പം ലാങ്ഹാം പ്ലേസ് മാളിലെ കെകെ പ്ലസ് എന്ന സ്റ്റോറിലേക്ക് പോയതാണ് ചെങ്. അവിടെ വെച്ച് സ്വർണ്ണ നിറത്തിലുള്ള 1.8 മീറ്റർ ഉയരമുള്ള ഒരു പാവ ചെങ്ങിന്റെ മൂത്ത മകൻ പൊട്ടിച്ചുവെന്നാണ് കടക്കാർ ആരോപിച്ചത്. മാളിലെ കളിപ്പാട്ടങ്ങൾ വിൽക്കുന്ന സ്റ്റോറിലെ തറയിൽ സ്വർണ്ണ നിറത്തിലുള്ള ടെലിറ്റബ്ബീസ് പാവയുടെ കഷണങ്ങൾ കിടക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ഫോൺ വന്നപ്പോൾ സംസാരിക്കാനായി പുറത്തിറങ്ങിയതായിരുന്നു ചെങ്. അപ്പോൾ വലിയൊരു ശബ്ദം കേട്ട് അകത്തോട്ട് ഓടിയെത്തിയപ്പോൾ പൊട്ടിയ കളിപ്പാട്ടത്തിനടുത്ത് നിശ്ചലനായി നിൽക്കുന്ന മകനെയാണ് കണ്ടത്. അവിടെയുള്ള സ്റ്റാഫാണ് തന്റെ മൂത്ത മകനാണ് ഈ കളിപ്പാട്ടം പൊട്ടിച്ചതെന്ന് ചെങ്ങിനോട് പറഞ്ഞത്. മകന്റെ കയ്യിൽ നിന്ന് തെറ്റുപറ്റിയെങ്കിൽ ആ പണം നൽകാമെന്ന് ചെങ് സമ്മതിക്കുകയും ചെയ്തു. എന്നാൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീടാണ് ചെങ് കണ്ടത്. അതിന് ശേഷമാണ് ചെയ്യാത്ത കുറ്റമാണ് മകന് മേൽ ആരോപിച്ചതെന്ന് ചെങിന് മനസിലായത്.

Read Also: ‘മോദി ഭയന്നിരിക്കുകയാണ്, കുറച്ചു ദിവസങ്ങൾ കഴിഞ്ഞാൽ പൊട്ടിക്കരയും’; രാഹുൽ ഗാന്ധി

വീഡിയോ കണ്ട ഉടനെ തന്നെ ഭാര്യ കെകെപ്ലസ് മാളിലേക്ക് വിളിച്ച് സംസാരിക്കുകയും ചെയ്തു. മാളിൽ വച്ച് തന്റെ അടുത്തേയ്ക്കു നടന്നു വന്ന ഒരാൾക്ക് സ്ഥലം നൽകാനായി അല്പം പിറകോട്ട് മാറിയതാണ് മകൻ. അപ്പോൾ പാവയിൽ തട്ടി അത് മറിഞ്ഞുവീഴുകയായിരുന്നു. സംഭവം തന്റെ മകനെ ഏറെ വേദനിപ്പിച്ചതായി ചെങ് പറഞ്ഞു. ദൃശ്യങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.

മാൾ ജീവനക്കാർ കുടുംബത്തെ പറ്റിച്ചതായാണ് പലരും കമന്റുകൾ നൽകിയത്. പൊട്ടുന്ന പാവയ്ക്ക ചുറ്റും സുരക്ഷാക്രമീകരണങ്ങൾ വെക്കാത്തതും വിമർശനത്തിന് ഇടയാക്കി. എന്നാൽ കഴിഞ്ഞ വർഷം നവംബർ മുതൽ കളിപ്പാട്ടം ഇതേ സ്ഥലത്താണ് കളിപ്പാട്ടം വെച്ചത്. ആരും ഇതുവരെ പരാതിയൊന്നും പറഞ്ഞില്ല എന്നും കെകെപ്ലസ് ഓൺലൈനിൽ ഒരു പ്രസ്താവന ഇറക്കി. ഇതുപോലെയുള്ള സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ കൈക്കൊള്ളുമെന്നും പ്രസ്താവനയിൽ പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top