അതിജീവിതയെ അപമാനിക്കുന്നത് വിഡി സതീശനും കൂട്ടരും; ഇപി ജയരാജൻ

നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയെ അപമാനിക്കുന്നത് പ്രതിപക്ഷനേതാവ് വിഡി സതീശനും കൂട്ടരുമാണെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഇടതുപക്ഷ സർക്കാർ എന്നും അതിജീവിതയ്ക്കൊപ്പമാണ് നിന്നിട്ടുള്ളത്. അതിനിയും തുടരും. എഴുത്തുകാരി സാറാ ജോസഫിന്റെ സർക്കാരിനെതിരായ പരാമർശം കാര്യങ്ങൾ കൃത്യമായി മനസിലാക്കാതെയാണെന്നും ഇപി ജയരാജൻ വിമർശിച്ചു.
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടിയിരുന്നു. പരാതിയില്‍ വെള്ളിയാഴ്ചയ്ക്ക് മുന്‍പ് വിശദീകരണം നല്‍കണമെന്നാണ് കോടതി നിര്‍ദേശം. തുടരന്വേഷണത്തിന് ഇനിയും സമയം നീട്ടി നല്‍കാനാകില്ലെന്ന നിലപാടിലാണ് ഹൈക്കോടതി. അതിജീവിതയ്ക്ക് അനാവശ്യ ഭീതിയാണെന്നും ഹര്‍ജി പിന്‍വലിക്കണമെന്നുമാണ് സര്‍ക്കാര്‍ വാദം. ആവശ്യമെങ്കില്‍ വിചാരണക്കോടതിയില്‍ നിന്ന് റിപ്പോര്‍ട്ട് തേടുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. തുടരന്വേഷണത്തിന് സമയം നിശ്ചയിച്ചത് മറ്റൊരു ബെഞ്ചാണെന്ന് വിശദീകരിച്ചാണ് കോടതി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയത്. കേസ് ഹൈക്കോടതി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ചാണ് ഇന്ന് ഹര്‍ജി പരിഗണിച്ചത്.
Read Also: ‘അതിജീവിതയെ അപമാനിച്ചു’; എൽഡിഎഫ് നേതാക്കൾക്കെതിരെ വനിതാ കമ്മീഷനിൽ പരാതി നൽകി മഹിളാ കോൺഗ്രസ്
നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ് ഫെയ്സ് ബുക്ക് പോസ്റ്റിട്ടിരുന്നു. ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ചയാണെന്നാണ് സാറാ ജോസഫിന്റെ പരിഹാസം. അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്തിയുടെ രാഷ്ട്രീയപ്പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ. ഇനി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച!. അങ്ങനെ ഒടുവിൽ അവൾക്ക് നീതി കിട്ടും. അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വേറൊന്നുമല്ല. സാറാ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.
Story Highlights: EP Jayarajan criticizes VD Satheesan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here