‘എന്‍സിപിയിലേക്കില്ല’; ഇപ്പോള്‍ നില്‍ക്കുന്നിടത്ത് തന്നെ തുടരുമെന്ന് കെ വി തോമസ്

എന്‍സിപിയിലേക്കുള്ള ശരത് പവാര്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ക്ഷണം നിരസിച്ച് കെ വി തോമസ്. ഇപ്പോള്‍ നില്‍ക്കുന്നിടത്ത് തന്നെ താന്‍ തുടരുമെന്നാണ് കെ വി തോമസിന്റെ പ്രഖ്യാപനം. സൗഹൃദത്തിന്റെ പേരിലാണ് ശരത് പവാറുമായി കൂടിക്കാഴ്ച നടത്തിയത്. ദേശീയ അധ്യക്ഷനടക്കം തന്നെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്‌തെന്ന വാര്‍ത്തകള്‍ നിഷേധിക്കാതെയായിരുന്നു കെ വി തോമസിന്റെ പ്രതികരണം. എന്‍സിപിയിലേക്ക് പോകുന്നത് താന്‍ ആലോപിച്ചിട്ട് പോലുമില്ലെന്ന് കെ വി തോമസ് ട്വന്റിഫോറിനോട് പറഞ്ഞു.
പിണറായി വിജയനൊപ്പമാണ് താന്‍ നിലവില്‍ വേദികള്‍ പങ്കിടുന്നതെന്നും ഇടതുമുന്നണിക്കൊപ്പം തന്നെ തുടരാനാണ് ഉദ്ദേശിക്കുന്നതെന്നുമാണ് കെ വി തോമസ് സൂചിപ്പിക്കുന്നത്. ജീവിതരീതിയില്‍ താന്‍ ഒരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്ന വാദവും അദ്ദേഹം മുന്നോട്ടുവയ്ക്കുന്നുണ്ട്. തൃക്കാക്കരയില്‍ ജോ ജോസഫ് തന്നെ വിജയിക്കുമെന്നും കെ വി തോമസ് കൂട്ടിച്ചേര്‍ത്തു.
Story Highlights: not to ncp says kv thomas