Advertisement

ആശ്ചര്യം ഈ കാഴ്ച്ച; കൗതുകമായി അണ്ണാന്മാർക്കൊപ്പമുള്ള യുവാവിന്റെ ജോഗിങ്…

May 25, 2022
5 minutes Read

മനുഷ്യന്റെ സഹജീവികളാണ് പക്ഷിമൃഗാദികളെല്ലാം. അതുകൊണ്ട് തന്നെയാണ് ഇവർ നമ്മുടെ പൊന്നോമന വളർത്തുമൃഗങ്ങളായി മാറുന്നത്. നമുക്കൊപ്പം സമയം ചെലവഴിച്ചും അവർക്ക് വേണ്ടതെല്ലാം ചെയ്തും അവർ നമുക്കൊപ്പം വീട്ടിലെ ഒരംഗത്തെ പോലെ കഴിയുന്നു. പക്ഷികളുടെയും മൃഗങ്ങളുടെയും നിരവധി വൈറൽ വീഡിയോസ് നമ്മൾ സോഷ്യൽ മീഡിയയിലൂടെ കാണാറുണ്ട്. അങ്ങനെയൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

ഒരു യുവാവിനൊപ്പം ജോഗിങ് നടത്തുന്ന ഒരുകൂട്ടം അണ്ണാന്മാർ. വീഡിയോ കാഴ്ചക്കാരെ മുഴുവൻ അമ്പരിപ്പിച്ചിരിക്കുകയാണ്. നായകളും പൂച്ചയുമെല്ലാം നമ്മെ പിന്തുടരുന്ന കാഴ്ച കണ്ടിട്ടുണ്ടെങ്കിലും അണ്ണാൻ കൂട്ടങ്ങളുടെ പ്രവൃത്തി ആളുകൾക്കിടയിൽ കൗതുകമായിരിക്കുകയാണ്. പാർക്കിലൂടെ ജോഗിങ് നടത്തിയ യുവാവിന്റെ പിന്നാലെയാണ് അണ്ണാൻമാരെത്തിയത്. അലിസൺ ക്യാമറോൺ എന്നയാളാണ് സോഷ്യൽ മീഡിയയിൽ ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്.

യുവാവിന്റെ പിന്നാലെ അണ്ണാൻകൂട്ടങ്ങൾ എത്തുന്നതിന് പിന്നിലെ കാരണവും മറ്റൊന്നുമല്ല എന്നും ദൃശ്യങ്ങളിൽ പറയുന്നുണ്ട്. ഇവരുടെ പോക്കറ്റിൽ കരുതിയിരിക്കുന്ന നട്സിനായാണ് ഈ അണ്ണാൻ കുഞ്ഞുങ്ങൾ യുവാവിന് പിറകെ നടക്കുന്നത്. ജോഗിംഗിനിടയിൽ അണ്ണാൻ കുഞ്ഞുങ്ങൾക്ക് ഈ യുവാവ് ഭക്ഷണവും നൽകുന്നുണ്ട്. യുവാവും അണ്ണാൻമാരും പാര്‍ക്കിലെ പതിവു കാഴ്ചയാകാമെന്നും ഇവർ വിശദീകരിച്ചു. ലക്ഷക്കണക്കിനാളുകളാണ് വീഡിയോ കണ്ടിരിക്കുന്നത്.

Story Highlights: Viral Video Shows Man Jogging With Squirrels

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top