Advertisement

മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫ്

May 25, 2022
Google News 2 minutes Read
sara joseph

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയെയും സർക്കാരിനെയും പരിഹസിച്ച് എഴുത്തുകാരി സാറാ ജോസഫിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്. ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ചയാണെന്നാണ് സാറാ ജോസഫിന്റെ പരിഹാസം.

അതിജീവിതക്കൊപ്പമാണെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ 5 കൊല്ലവും മുഖ്യമന്തിയുടെ രാഷ്ട്രീയപ്പാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിന് കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോ. ഇനി ഹൈക്കോടതിയിലും സുപ്രിം കോടതിയിലും മുഖ്യമന്ത്രി അതിജീവിതക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച!. അങ്ങനെ ഒടുവിൽ അവൾക്ക് നീതി കിട്ടും. അതിന്റെ നാന്ദിയായിട്ടാണ് കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വേറൊന്നുമല്ല. സാറാ ജോസഫ് ഫെയ്സ്ബുക്കിൽ കുറിച്ചു.

Read Also: നടിയെ ആക്രമിച്ച കേസ്: കുറ്റപത്രം ഉടനില്ല; തെളിവുകള്‍ പൂര്‍ണമായി ശേഖരിക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടേക്കും

നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമല്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. അത്തരത്തിൽ പ്രചാരണം നടത്തുന്നത് അതിജീവിതയെ അപമാനിക്കുന്നതിന് തുല്ല്യമാണ്. അന്വേഷണ ഉദ്യോ​ഗസ്ഥനെ മാറ്റി കേസ് വഴി തിരിച്ചുവിടാനാണ് സർക്കാരിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ വാദം ആരും വിശ്വസിക്കാൻ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം വേഗത്തില്‍ നല്‍കേണ്ടതില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണത്തിനായി കോടതിയോട് കൂടുതല്‍ സമയം ആവശ്യപ്പെടും. കേസ് വേഗത്തില്‍ തീര്‍ക്കാന്‍ സമ്മര്‍ദമുണ്ടെന്ന അതിജീവിതയുടെ ആരോപണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് നിര്‍ദേശമെന്നാണ് സൂചന. കേസിലെ തെളിവുകള്‍ പൂര്‍ണമായും ശേഖരിച്ച ശേഷം മാത്രം കുറ്റപത്രം നല്‍കിയാല്‍ മതിയെന്നാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.

Story Highlights: Writer Sarah Joseph mocks Chief Minister pinarayi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here