Advertisement

‘അതിജീവിതയ്ക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ല’ ; വേട്ടയാടാൻ സതീശനും കൂട്ടരുമാണ് ശ്രമിക്കുന്നത് ; ഇ പി ജയരാജൻ

May 26, 2022
3 minutes Read

അതിജീവിതയെ വേട്ടയാടാനാണ് പ്രതിപക്ഷ നേതാവും കൂട്ടരും ശ്രമിക്കുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. എല്ലാ സ്ത്രീകളുടെയും സുരക്ഷിതത്വം ഞങ്ങൾ ഉറപ്പ് വരുത്തുന്നു. അതിജീവിതയ്ക്കെതിരെ ഇടത് നേതാക്കൾ ഒന്നും പറഞ്ഞിട്ടില്ലെന്നും യുഡിഎഫ് സ്ത്രീകളെ വേട്ടയാടുകയാണെന്നും അദ്ദേഹം പറഞ്ഞു.(actress attack case udf leaders target survivor ep jayarajan)

Read Also: ജസ്റ്റിസ് വേൾഡ് ടൂർ; പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടി ഡൽഹിയിൽ…

യുഡിഎഫിന്റെ അധപതനമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എറണാകുളത്ത് തൃക്കാക്കര തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങൾക്ക് എതിരെ അക്രമങ്ങൾ അനുവദിക്കില്ല.നാടിന്റെ സമാധാനം തകർക്കാൻ അനുവദിക്കില്ലെന്ന് ഇപി പറഞ്ഞു. വിഡി സതീശനാണ് അതിജീവിതയുമായി ബന്ധപ്പെട്ട വിവാദത്തിൽ മാപ്പ് പറയേണ്ടത്.

യുഡിഎഫിന്റെ വൃത്തികെട്ട പ്രചാരണത്തിനെതിരെ അതിജീവിത തന്നെ രംഗത്ത് വന്നു. ഇരയെ വേട്ടയാടാനാണ് സതീശനും കൂട്ടരും ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പി സി ജോർജിന്റെ പ്രസംഗത്തെ കുറിച്ച് കോൺഗ്രസ് മിണ്ടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: actress attack case udf leaders target survivor ep jayarajan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top