കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് തീവ്രപ്രസ്ഥാനങ്ങളെ താലോലിച്ച്; വിമർശനവുമായി കെ സി വേണുഗോപാൽ

ഇടത് സർക്കാരിന്റെത് വിനാശകരമായ വികസനമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ.സിൽവർ ലൈൻ പദ്ധതി പാവപ്പെട്ടവന്റെ നെഞ്ചത്ത് ചവിട്ടുന്ന വികസനം. കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് തീവ്രപ്രസ്ഥാനങ്ങളെ താലോലിച്ചാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് എൽഡിഎഫ് നടത്തുന്നതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി.(kc venugopal lashes at cm and ldf government)
Read Also: ജസ്റ്റിസ് വേൾഡ് ടൂർ; പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടി ഡൽഹിയിൽ…
കോൺഗ്രസ്-ബിജെപി ധാരണ എന്ന ആരോപണം ഉന്നയിച്ച് പൊതുജനത്തെ വിഡ്ഢികൾ ആക്കാമെന്ന് പിണറായിയും കോടിയേരിയും കരുതേണ്ടെന്ന് അദ്ദേഹം പറഞ്ഞു. ആ പരിപ്പ് ഇവിടെ വേവില്ല. ലാവലിൻ കേസിലടക്കം ആരൊക്കെ തമ്മിൽ ആണ് ധാരണ എന്ന് ജനങ്ങൾക്ക് ബോധ്യപ്പെട്ടതാണെന്നും കെ.സി.വേണുഗോപാൽ കൊച്ചിയിൽ പറഞ്ഞു.
കേരളത്തിലെ മതനിരപേക്ഷത തകർക്കാൻ ആരെയും അനുവദിക്കില്ല എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഈ നൂറ്റാണ്ട് കണ്ട എറ്റവും വലിയ തമാശയാണെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. ധിക്കാരിയായ മുഖ്യമന്ത്രിയെ തൃക്കാക്കരയിലെ ജനങ്ങൾ പാഠം പഠിപ്പിക്കും. കേരളത്തിൽ വർഗ്ഗീയ വാദികളെ പ്രോത്സാഹിപ്പിച്ചത് സിപിഐഎം ആണ്.
വിദ്വേഷ പ്രസംഗത്തിന്റെയും മുദ്രാവാക്യത്തിന്റെയും അന്തരീക്ഷം ഒരുക്കി കേരളത്തിൽ കലാപം ഉണ്ടാക്കാനുള്ള സാഹചര്യം ഒരുക്കിയത് പിണറായി വിജയനാണ്. ജനങ്ങളെ തമ്മിൽ ഭിന്നിപ്പിക്കാൻ ഉള്ള പരിശ്രമമാണ് മുഖ്യമന്ത്രി നടത്തുന്നതെന്നും കെ.സി.വേണുഗോപാൽ ആരോപിച്ചു.
Story Highlights: kc venugopal lashes at cm and ldf government
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here