ജസ്റ്റിസ് വേൾഡ് ടൂർ; പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടി ഡൽഹിയിൽ…
ഇന്ത്യയിൽ ജസ്റ്റിൻ ബീബർ ആരാധകർ നിരവധിയാണ്. സംഗീത പ്രേമികൾക്ക് ആവേശം നൽകി ജസ്റ്റിസ് വേൾഡ് ടൂറുമായി ജസ്റ്റിൻ ബീബർ ഇന്ത്യയിലെത്തുന്നു. ഒക്ടോബര്‍ 18ന് ന്യൂഡൽഹിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് ആരാധകരെ മുഴുവൻ ആവേശത്തിലാക്കി പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ പാട്ടുത്സവം. ഈ മാസം മെക്സിക്കോയിൽ പര്യടനത്തിനു തുടക്കമിട്ട ബീബർ ഇറ്റലിയും യുഎസും കാനഡയും സ്വീഡനും ഹംഗറിയും തെക്കേ അമേരിക്കയും ദക്ഷിണാഫ്രിക്കയുമൊക്കെ കടന്നാണ് ഇന്ത്യയിലെത്തുന്നത്.
പരിപാടിയുടെ പ്രൊമോട്ടർമാരായ ബുക്ക് മൈ ഷോയും എഇജി പ്രസന്റ്സ് ഏഷ്യയുമാണ് ഈ വിവരം അറിയിച്ചിരിക്കുന്നത്. 4000 രൂപയാണ് ടിക്കറ്റിനെ വില. ജൂൺ 4 മുതൽ ബുക്ക് മൈ ഷോയില്‍ ടിക്കറ്റുകൾ ലഭ്യമാകും. പ്രീ സെയിൽ ജൂൺ 2നു തുടങ്ങും. 2023 ന്റെ തുടക്കത്തിൽ ഏഷ്യ, ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലായി ഈ പര്യടനം അവസാനിക്കും. ദുബായ്, ബഹ്‌റൈൻ, സിഡ്‌നി, ആംസ്റ്റർഡാം, ലണ്ടൻ, ഡബ്ലിൻ എന്നിവിടങ്ങളിലും ഈ പാട്ടുത്സവം പ്രഖ്യാപിച്ചിട്ടുണ്ട്.
ഫെബ്രുവരി 18-ന് സാൻ ഡിയാഗോയിൽ ആരംഭിച്ച ബീബറിന്റെ നോർത്ത് അമേരിക്കൻ ടൂറിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ ഷോകൾ വരുന്നത്. ഇതിനുമുമ്പ് 2017 ലാണ് ലോകസംഗീതത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയനായ ഗായകൻ ജസ്റ്റിൻ ബീബർ ഇന്ത്യയിലത്തിയത്. അന്ന് 40000 പേരാണു ആ സംഗീതോത്സവത്തിൽ പങ്കെടുത്തത്. ഇത്തവണ 43000 ടിക്കറ്റുകൾ വിൽപനയ്ക്കുണ്ട്. ജസ്റ്റിസ് വേൾഡ് ടൂർ 30 രാജ്യങ്ങളിലായി 125 വേദികൾ പിന്നിട്ട് അടുത്ത വർഷം മാർച്ചിൽ യൂറോപ്പിൽ അവസാനിക്കും.
Story Highlights: Justin Bieber to perform in New Delhi on October 18
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here