അബുദാബിയിൽ പാചകവാതക സംഭരണി പൊട്ടിത്തെറിച്ച് മരിച്ചവരിൽ മലയാളിയും

അബുദാബിയിലെ റസ്റ്റോറന്റിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ മരിച്ച രണ്ടു പേരിൽ ഒരാൾ മലയാളി. ആലപ്പുഴ സ്വദേശി ശ്രീകുമാറാണ് (43) മരിച്ചതെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. അപകടത്തിൽ 120 പേർക്ക് പരുക്കേറ്റിരുന്നു. ഇവർക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കുന്നതായി അധികൃതർ അറിയിച്ചു.
അൽ ഖാലിദിയയിൽ കഴിഞ്ഞദിവസമാണ് പാചകവാതക സംഭരണി പൊട്ടിത്തെറിച്ച് അപകടമുണ്ടായത്. ഇതിൽ മരിച്ച രണ്ടുപേരിൽ ഒരാൾ മലയാളിയാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. ആലപ്പുഴ സ്വദേശി ശ്രീകുമാറാണ് മരിച്ചത് എന്ന് ഇന്ത്യൻ എംബസി വ്യക്തമാക്കി. പരുക്കേറ്റവരിൽ 106 പേർ ഇന്ത്യക്കാരാണെന്നും എംബസി കൂട്ടിച്ചേർത്തു. മരിച്ച മറ്റൊരാൾ പാകിസ്താൻ സ്വദേശിയാണ്.
തിങ്കളാഴ്ച ഉച്ചയ്ക്ക് ഉണ്ടായ അപകടത്തിൽ 120 പേർക്കാണ് പരുക്കേറ്റത്. സാരമായി പരുക്കേറ്റ 56 പേർ വിവിധ ആശുപത്രികളിൽ സുഖം പ്രാപിച്ചു വരികയാണ്. ഇവരെ അബുദാബി ആരോഗ്യ വിഭാഗം അധികൃതർ കഴിഞ്ഞ ദിവസം സന്ദർശിച്ചിരുന്നു. അപകടത്തിൽ മലയാളികളുടെ ഉടമസ്ഥിതിയിലുള്ള റസ്റ്റോറന്റ് പൂർണമായി തകരുകയും, സമീപത്തെ 6 കെട്ടിടങ്ങൾക്ക് നാശനഷ്ടം ഉണ്ടാവുകയും ചെയ്തിട്ടുണ്ട്.
Story Highlights: malayalee among dead in lpg explosion in abudhai
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here