പട്ടിയായി മാറാൻ യുവാവ് മുടക്കിയത് 12 ലക്ഷം ! വിഡിയോ വൈറൽ

സ്വന്തം ആഗ്രഹങ്ങൾ നിറവേറ്റാൻ സാധിക്കുന്നതിൽപരം സന്തോഷം മറ്റൊന്നും നൽകില്ല. അത്തരമൊരു സന്തോഷത്തിലാണ് ഒരു ജാപ്പനീസ് യുവാവ്. ഒരു നായയായി മാറാനുള്ള അദ്ദേഹത്തിന്റെ ആഗ്രഹം സെപ്പറ്റ് എന്ന ഏജൻസി യാഥാർത്ഥ്യമാക്കിയിരിക്കുകയാണ്. ( man spends 12 lakh to become a dog )
ജാപ്പനീസ് വാർത്താ മാധ്യമമാണ് ഈ വാർത്ത ആദ്യം റിപ്പോർട്ട് ചെയ്തത്. നിരവധി സിനിമകൾക്കും, പരസ്യ ചിത്രങ്ങൾക്കും മറ്റും കോസ്റ്റിയൂമുകൾ തയാറാക്കി നൽകുന്ന ഏജൻസിയാണ് സെപ്പറ്റ്. അത്തരമൊരു കോസ്റ്റിയൂം നൽകിയാണ് ജപ്പാൻ യുവാവിന്റെ ‘നായയായി മാറാനുള്ള ആഗ്രഹം’ സെപ്പറ്റ് നിറവേറ്റിയത്.
രണ്ട് മില്യൺ യെൻ അഥവ് 12 ലക്ഷം രൂപ മുടക്കി 40 ദിവസമെടുത്താണ് ഈ വ്യക്തി വേണ്ടി നായയുടെ കോസ്റ്റിയൂം തയാറാക്കിയത്. കോളീ എന്ന ബ്രീഡിന്റെ രൂപമാണ് തയാറാക്കിയിരിക്കുന്ന്.
എന്തുകൊണ്ടാണ് നായയാകണമെന്ന് ആഗ്രഹിച്ചത് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് യുവാവ് നൽകിയ ഉത്തരം ഇങ്ങനെ : ‘ എനിക്ക് നാൽ കാലികളെ ഇഷ്ടമാണ്. ക്യൂട്ടായവയോട് പ്രത്യേക ഇഷ്ടമുണ്ട്. ഇതൊരു റിയലിസ്റ്റിക് മോഡലായതുകൊണ്ട് തന്നെ ഒരു നായ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. കോളി എന്റെ പ്രിയപ്പെട്ട ഇനമാണ്’.
Story Highlights: man spends 12 lakh to become a dog
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here