മത വിദ്വേഷ പ്രസംഗക്കേസ്; ജാമ്യം റദ്ദാക്കിയ ഉത്തരവിനെതിരെ ഹർജിയുമായി പിസി ജോർജ്

മത വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയ മജിസ്ട്രേറ്റ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി പിസി ജോർജ്. ഹൈക്കോടതിയിലാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി നാളെ ജാമ്യ ഹർജി പരിഗണിക്കാനിരിക്കെയാണ് പുതിയ ഹർജി. ജസ്റ്റിസ് സിയാദ് റഹ്മാൻ്റെ ബഞ്ചാവും ഈ ഹർജി പരിഗണിക്കുക.
തിരുവനന്തപുരത്തെ പ്രസംഗത്തിലെ ജാമ്യാപേക്ഷയും വെണ്ണല പ്രസംഗത്തിലെ മുൻകൂർ ജാമ്യാപേക്ഷയുമാണ് നാളെ ഹൈക്കോടതി പരിഗണിക്കുക. ഇത് ഒരുമിച്ച് പരിഗണിക്കാമെന്നാണ് ജസ്റ്റിസ് പി ഗോപിനാഥ് അറിയിച്ചത്. എന്നാൽ, തിരുവനന്തപുരത്തെ പ്രസംഗക്കേസിൽ ഇപ്പോൾ നടത്തിയ ജാമ്യാപേക്ഷ നിലനിൽക്കുന്നതല്ലെന്ന് ഡിജിപി എതിർവാദമുയർത്തി. തിരുവനന്തപുരത്തെ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിനെതിരാണ് നിലവിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.
Story Highlights: pc george appeal court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here