Advertisement

പി സി ജോർജ് ഇന്ന് ജയിലിൽ തന്നെ; ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

May 26, 2022
2 minutes Read

വിദ്വേഷ പ്രസംഗ കേസിൽ ജാമ്യം തേടിയുള്ള പി സി ജോർജിന്റെ ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി ഹൈക്കോടതി. പി സി ജോർജ് ജയിലിൽ തുടരും. കേസ് നാളെ ഒരുമിച്ച് പരിഗണയ്‌ക്കാമെന്ന് കോടതി അറിയിച്ചു. സർക്കാരിന്റെ വാദം കൂടി കേൾക്കണമെന്ന് കോടതി അറിയിച്ചു. (pcgeorge will continue in jail highcourt)

Read Also: ജസ്റ്റിസ് വേൾഡ് ടൂർ; പോപ്പ് താരം ജസ്റ്റിൻ ബീബറിന്റെ സംഗീതപരിപാടി ഡൽഹിയിൽ…

പി സി ജോർജ് ഇന്ന് പൂജപ്പുര ജില്ലാ ജയിലിൽ തുടരും. പി സി ജോർജിനെ കസ്റ്റഡിയിൽ കിട്ടിയതു കൊണ്ട് എന്ത് ഉപകാരമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം നടന്നതിന്റെ ദൃശ്യങ്ങളുണ്ട്, പിന്നെ ചോദ്യം ചെയേണ്ടതുണ്ടോ എന്ന് കോടതി ആരാഞ്ഞു.

പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം വേണം എന്നും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അറിയിച്ചതോടെ കേസ് നാളത്തേക്ക് മാറ്റുകയായിരുന്നു. നാളെ ഉച്ചയ്ക്ക് 1.45ന് ആണ് കേസ് പരിഗണിക്കുക. അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്.

Story Highlights: pcgeorge will continue in jail highcourt

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top