Advertisement

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അതിജീവിത മുന്നോട്ട് വച്ചത് മൂന്ന് ആവശ്യങ്ങള്‍

May 26, 2022
Google News 0 minutes Read

മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ അതിജീവിത മുന്നോട്ട് വച്ചത് മൂന്ന് ആവശ്യങ്ങള്‍. തുടരന്വേഷണം നിര്‍ത്തരുത്, പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കണം, കേസ് അട്ടിമറിക്കാന്‍ ഇടപെട്ട അഭിഭാഷകരെ ചോദ്യം ചെയ്യണം തുടങ്ങിയ ആവശ്യങ്ങളാണ് അതിജീവിത മുന്നോട്ട് വച്ചത്. ഈ ആവശ്യങ്ങടങ്ങിയ മൂന്ന് പേജുള്ള പരാതിയും അതിജീവിത മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു.

തുടരന്വേഷണം അവസാനിപ്പിക്കരുത് എന്നത് തന്നെയാണ് അതിജീവിത പ്രധാനമായും ഉന്നയിച്ച ആവശ്യം. അങ്ങനെയൊരു ആശങ്കയുടെ അടിസ്ഥാനത്തിലാണ് താന്‍ ഹര്‍ജി പോലും സമര്‍പ്പിച്ചത്. എന്നാല്‍ അത്തരം ആശങ്ക പറഞ്ഞപ്പോള്‍ തന്നെ അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് തന്നെ കോടതിയെ സമീപിച്ച കാര്യം മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

മറ്റൊന്ന് ഈ കേസില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സ്ഥാനം ഒഴിഞ്ഞു പോയതിന് ശേഷം പുതിയ ആളെ നിയമിച്ചിട്ടുണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അടിയന്തരമായി പുതിയ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും അതിജീവിത ആവശ്യപ്പെട്ടു. കേസില്‍ ദിലീപിന്റെ അഭിഭാഷകര്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. അതുകൊണ്ട് തന്നെ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച അഭിഭാഷകരെ ചോദ്യം ചെയ്യണമെന്ന ആവശ്യം കൂടി അതിജീവിത മുന്നോട്ട് വച്ചിട്ടുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി അതിജീവിത പിന്‍വലിക്കില്ലെന്നാണ് അതിജീവിത വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here