യുപിയിൽ 4 വയസുകാരനെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ

ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ 4 വയസുള്ള ആൺകുട്ടിയെ പീഡിപ്പിച്ച 14 കാരൻ അറസ്റ്റിൽ. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞാണ് അയൽവാസിയായ കൗമാരക്കാരൻ പീഡിപ്പിച്ചത്. സമീപത്തെ കെട്ടിടത്തിൽ നിന്ന് മകൻ്റെ നിലവിളി കേട്ടെത്തിയ മാതാപിതാക്കൾ രക്തം വാർന്നൊഴുകുന്ന നിലയിൽ കുട്ടിയെ കണ്ടെത്തുകയായിരുന്നു.
ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. മാതാപിതാക്കൾക്കൊപ്പം കളിക്കുകയായിരുന്ന 4 വയസുകാരന്, ചോക്ലേറ്റ് നൽകാമെന്ന് പറഞ്ഞ് 14 കാരൻ കൊണ്ടുപോകുകയായിരുന്നു. രണ്ട് കുട്ടികളുടെയും വീട്ടുകാർക്ക് പരസ്പരം അറിയാമായിരുന്നു. അതിനാൽ തന്നെ 14 കാരൻ്റെ പെരുമാറ്റത്തിൽ ഇവർക്ക് സംശയം തോന്നിയില്ല. പിന്നീട് കുട്ടിയുടെ നിലവിളി കേട്ട് ഓടിയെത്തിയ രക്ഷിതാക്കൾ രക്തം വാർന്നൊഴുകുന്ന നിലയിൽ മകനെ കണ്ടെത്തി. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ഡോക്ടറുടെ പരിശോധനയിൽ കുട്ടി പീഡനത്തിന് ഇരയായിയെന്ന് തിരിച്ചറിഞ്ഞു. പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കൗമാരക്കാരനെ പൊലീസ് പിടികൂടി. ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കൽ (പോക്‌സോ) നിയമത്തിലെ വ്യവസ്ഥകൾ പ്രകാരവും, ഇന്ത്യൻ ശിക്ഷാനിയമം 377 (പ്രകൃതിവിരുദ്ധ ലൈംഗികത) പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്.
കുറ്റാരോപിതനായ കൗമാരക്കാരനെ ചൈൽഡ് കറക്ഷൻ ഹോമിലേക്ക് അയക്കുന്നതിനുള്ള നിയമനടപടികൾ നടന്നുവരികയാണെന്നും പൊലീസ് കൂട്ടിച്ചേർത്തു.
Story Highlights: Teen Arrested For Sexually Assaulting His 4 Year Old Neighbour
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here