Advertisement

വാക്‌സിനേഷന്‍ ഡ്രൈവ്; ഇന്ന് 45,881 കുട്ടികൾ വാക്‌സിൻ സ്വീകരിച്ചു

May 26, 2022
1 minute Read
india children vaccination

12 വയസ് മുതല്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള കൊവിഡ് വാക്‌സിനേഷന്‍ യജ്ഞത്തിന്റെ ഭാഗമായി ഇന്ന് 45,881 കുട്ടികളാണ് വാക്‌സിന്‍ സ്വീകരിച്ചതെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 15 മുതല്‍ 17 വരെ പ്രായമുള്ള 11,554 കുട്ടികളും 12 മുതല്‍ 14 വരെ പ്രായമുള്ള 34,327 കുട്ടികളും വാക്‌സിന്‍ സ്വീകരിച്ചു. 15 മുതല്‍ 17 വരെ പ്രായമുള്ള 5,054 കുട്ടികള്‍ ആദ്യ ഡോസും 6,500 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു.

12 മുതല്‍ 14 വരെ പ്രായമുള്ള 27,486 കുട്ടികള്‍ ആദ്യ ഡോസും 6,841 കുട്ടികള്‍ രണ്ടാം ഡോസും സ്വീകരിച്ചു. വാക്‌സിനേഷന്‍ യജ്ഞം മേയ് 28 വരെ തുടരുന്നതാണ്. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലയയ്ക്കാന്‍ 12 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു. ഇന്ന് ആകെ 1263 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണ് പ്രവര്‍ത്തിച്ചത്.

12 വയസിന് മുകളിലുള്ള കുട്ടികള്‍ക്കായി 699 വാക്‌സിനേഷന്‍ കേന്ദ്രങ്ങളും 15 വയസിന് മുകളിലുള്ളവര്‍ക്കായി 301 കേന്ദ്രങ്ങളും 18 വയസിന് മുകളിലുള്ളവര്‍ക്കായി 263 കേന്ദ്രങ്ങളുമാണ് പ്രവര്‍ത്തിച്ചത്. 15 മുതല്‍ 17 വരെ പ്രായമുള്ള 82 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 53 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വരെ പ്രായമുള്ള 44 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 12 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.

Story Highlights: vaccination drive 45,881 childrens vaccinated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top