അയല്‍വാസിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു; യുപിയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ച നിലയില്‍

ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ രണ്ടുദിവസം മുന്‍പ് പൊലീസ് പരിശോധന നടത്തിയ കുടുംബത്തിലെ നമൂന്നുപേര്‍ തൂങ്ങിമരിച്ച നിലയില്‍. ബാഗ്പത് സ്വദേശിയായ മേഹക് സിംഗിന്റെ ഭാര്യയും രണ്ട് മക്കളുമാണ് ആത്മഹത്യ ചെയ്തത്.
‘പൊലീസിന്റെ ക്രൂരത കാരണം എനിക്കെന്റെ ഭാര്യയെയും രണ്ട് പെണ്‍മക്കളെയും നഷ്ടമായിരിക്കുന്നു. ഭാര്യയോടും മക്കളോടും പൊലീസ് വളരെ മോശമായാണ് പ്രതികരിച്ചത്. അവരുടെ മരണകാരണവും പൊലീസാണ്’. മൃതദേഹങ്ങളുമായി ആംബുലന്‍സില്‍ നിന്നിറങ്ങിയ മേഹക് സിംഗ് കണ്ണീരോടെ പറഞ്ഞു.
വ്യാഴാഴ്ച രാവിലെയാണ് മേഹകിന്റെ ഭാര്യ അനുരാധയും മക്കളും മീററ്റ് ആശുപത്രിയില്‍ വച്ച് മരണപ്പെട്ടത്. ശക്തമായ പ്രതിഷേധമാണ് അനുരാധയുടെയും മക്കളുടെയും മരണത്തോടെ നാട്ടുകാര്‍ നടത്തിയത്. മരിച്ചവരുടെ കുടുംബത്തിന് 71 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു.
പൊലീസിനെതിരെ മേഹക് സിംഗ് ആത്മഹത്യാ പ്രേരണയ്ക്ക് അടക്കം പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ അന്വേഷണം നടത്തി ആവശ്യമെങ്കില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ഹത്രാസ് എസ്പി നീരജ് ജദൗണ്‍ പറഞ്ഞു. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുണ്ട്.
Read Also: മത്സ്യത്തൊഴിലാളിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; 6 പേർ പിടിയിൽ
തന്റെ മകളെ മേഹക് സിംഗിന്റെ മകന്‍ തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അയല്‍വാസിയായ കാന്തിലാലാണ് മേഹകിനും കുടുംബത്തിനുമെതിരെ പൊലീസില്‍ പരാതി നല്‍കിയത്. 24ാം തീയതി കേസ് അന്വേഷണത്തിന്റെ ഭാഗമായി പരാതിക്കാരും പൊലീസും വീട്ടിലെത്തിയിരുന്നു. വനിതാ പൊലീസുകാരാരും ഉണ്ടായിരുന്നില്ല. ഭാര്യയോടും മക്കളോടും ക്രൂരമായി പെരുമാറിയതോടെയാണ് അവര്‍ ആത്മഹത്യ ചെയ്തതെന്ന് മേഹക് സിംഗ് ഉറപ്പിച്ചുപറയുന്നു.
Story Highlights: after police raid in Baghpat, 3 of a family dead by suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here