ജനങ്ങള്‍ ദുരിതമനുഭവിക്കുന്നു, മന്ത്രിപ്പട തൃക്കാക്കരയില്‍: എ.കെ ആന്റണി

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ജനം ദുരിതമനുഭവിക്കുമ്പോള്‍ മുഖ്യമന്ത്രി അടക്കമുള്ള മന്ത്രിപ്പട തൃക്കാക്കരയില്‍ തമ്പടിക്കുന്നു. ഇത് ക്രിമിനല്‍ കുറ്റമാണെന്നും ആന്റണി ആരോപിച്ചു.
ഭരണം ചീഫ് സെക്രട്ടറിക്കും കലക്ടര്‍മാര്‍ക്കും വിട്ടുനല്‍കിയിട്ടാണ് മന്ത്രിമാര്‍ തൃക്കാക്കരയില്‍ പ്രചാരണം നടത്തുന്നത്. സര്‍ക്കാരിന്റെ ദുര്‍ഭരണത്തിനെതിരായ താക്കീതായിരിക്കണം തെരഞ്ഞെടുപ്പ് ഫലമെന്നും ആന്റണി വ്യക്തമാക്കി. “സംസ്ഥാനത്ത് വിലക്കയറ്റം രൂക്ഷമാണ്, സാമ്പത്തികമായി ജനം ബുദ്ധിമുട്ടുന്നു. ഈ സമയം സര്‍ക്കാര്‍ തൃക്കാക്കരയില്‍ തമ്പടിച്ചിരിക്കുകയാണ്.” ആന്റണി ആരോപിച്ചു.
ജനങ്ങള്‍ നല്‍കാന്‍ പോകുന്നത് ദുര്‍ഭരണത്തിന്റെ താക്കീതാണ്. വേണ്ടത് ഷോക് ട്രീറ്റ്‌മെന്റാണ്, തൃക്കാക്കരയിലുടെ കേരളത്തിലെ ജനങ്ങള്‍ സര്‍ക്കാരിന് ഷോക് ട്രീറ്റ്‌മെന്റ് നല്‍കണം. മുഖ്യമ്രന്തിക്ക് ജനങ്ങളുടെ ദുരിതങ്ങളില്‍ ആശ്വാസം കാണാനല്ല ശ്രമം. 100 സീറ്റ് നേടി സര്‍ക്കാരിന് പിറന്നാള്‍ സമ്മാനം കിട്ടാനാണ് ശ്രമിക്കുന്നതെന്നും ആന്റണി പറഞ്ഞു.
Story Highlights: ak antony reaction
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here