ജൂൺ മുതൽ വിനോദസഞ്ചാരികൾക്ക് പ്രവേശനം; ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ

ജൂൺ മാസത്തോടെ ടൂറിസം പുനരാരംഭിക്കാനൊരുങ്ങി ജപ്പാൻ. ജൂൺ 10 മുതൽ യാത്രക്കാർക്ക് രാജ്യത്ത് പ്രവേശനം അനുവദിക്കും. കൊവിഡ് റിപ്പോർട്ട് ചെയ്തതിന് ഏതാണ്ട് രണ്ട് വർഷങ്ങൾക്ക് ശേഷമാണ് രാജ്യാന്തര വിനോദസഞ്ചാരികൾക്ക് രാജ്യത്തേക്ക് പ്രവേശനം അനുവദിക്കുന്നത്. നിലവിൽ പാക്കേജ് യാത്രകൾക്ക് മാത്രമേ അനുമതിയുള്ളൂ. കൊവിഡ് കേസുകൾ കുറവുള്ള സ്ഥലങ്ങളിൽ നിന്ന് മൂന്ന് ഡോസ് കൊവിഡ് വാക്സിൻ സ്വീകരിച്ചിട്ട് എത്തുന്ന വിനോദസഞ്ചാരികൾക്ക് കൊവിഡ് ടെസ്റ്റോ ക്വാറൻ്റീനോ ആവശ്യമില്ല.
ഓസ്ട്രേലിയ, സിംഗപ്പൂർ, തായ്ലൻഡ്, അമേരിക്ക എന്നീ രാജ്യങ്ങളിൽ നിന്നുള്ള ടൂർ പാക്കേജുകൾ ഈ ആഴ്ച ജപ്പാനിലെത്തും. പരീക്ഷണാടിസ്ഥാനത്തിലെത്തുന്ന 50 പേരാണ് ഈ പാക്കേജുകളിലുള്ളത്. ഇവർക്ക് പ്രത്യേക വീസയാണ് അനുവദിച്ചിരിക്കുന്നത്. മെയ് 31 ന് ഇത് അവസാനിക്കും.
Story Highlights: Japan resume tourism in June
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here