കോഴിക്കോട് ബസ് സ്റ്റാന്റിലെ തൂണുകള്‍ക്കിടയില്‍ സ്വിഫ്റ്റ് ബസ് കുടുങ്ങി; പുറത്തെടുക്കാന്‍ മണിക്കൂറുകളായി ശ്രമം തുടരുന്നു

കോഴിക്കോട് ബസ് സ്റ്റാന്റില്‍ കെ സ്വിഫ്റ്റ് കുടുങ്ങി. ബാംഗ്ലൂരില്‍ നിന്നും കോഴിക്കോടേക്കെത്തിയ ബസാണ് തൂണുകള്‍ക്കിടയില്‍ കുടുങ്ങിയത്. ഇന്നലെ രാത്രി തൂണുകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാന്‍ സാധിച്ചെങ്കിലും രാവിലെ ബസ് തിരിച്ചെടുത്താന്‍ സാധിക്കാതെ വരികയായിരുന്നു. ( k swift bus got stuck between pillars)
കോഴിക്കോട് ബസ് സ്റ്റാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ അവസാനിക്കാത്ത പശ്ചാത്തലത്തിലാണ് ഇപ്പോള്‍ പുതിയ വിവാദം. സാധാരണ ബസുകള്‍ വരെ കഷ്ടപ്പെട്ടാണ് തൂണുകള്‍ക്കിടയില്‍ പാര്‍ക്ക് ചെയ്യാറ്. ഇതിനെതിരെ മുന്‍പ് തന്നെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.
തൂണുകളില്‍ നിന്ന് ബസ് പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. ബസിന്റെ ചില്ലുകള്‍ തകരാതെ ബസ് പുറത്തെടുക്കുക എന്നതാണ് വെല്ലുവിളി. തൂണുകളിലെ ബലക്ഷയം ഒഴിവാക്കാന്‍ സ്ഥാപിച്ച വളയങ്ങള്‍ മുറിച്ചുമാറ്റി ബസ് പുറത്തെടുക്കാനുള്ള ശ്രമങ്ങള്‍ ഉള്‍പ്പെടെ നടന്നുവരികയാണ്. കുടുങ്ങിയ ബസിന് പകരം മറ്റൊരു ബസ് സര്‍വീസ് നടത്തും.
Story Highlights: k swift bus got stuck between pillars
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here