വിസ കോഴക്കേസ്: സിബിഐക്കെതിരെ അവകാശ ലംഘനത്തിന് പരാതി നല്‍കി കാര്‍ത്തി ചിദംബരം

സിബിഐക്കെതിരെ ലോകസഭ സ്പീക്കര്‍ക്ക് അവകാശ ലംഘനത്തിന് പരാതി നല്‍കി കാര്‍ത്തി ചിദംബരം. പാര്‍ലിമെന്റിന്റെ ഐടി സ്റ്റാന്‍ഡിങ് കമ്മറ്റിയുമായി ബന്ധപ്പെട്ട രഹസ്യ രേഖകള്‍ സിബിഐ റെയിഡിന്റെ പേരില്‍ പിടിച്ചെടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്നതിന് തന്നെയും കുടുംബത്തെയും കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുന്നുവെന്നും സ്പീക്കര്‍ക്കയച്ച പരാതിയില്‍ കാര്‍ത്തി ചിദംബരം ആരോപിക്കുന്നു. (karti chidambaram complaint against cbi)
അനധികൃതമായി വിസ അനുവദിക്കാന്‍ കോഴ വാങ്ങിയെന്ന കേസില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി ഹാജരാകുന്നതിന് തൊട്ടു മുന്‍പാണ് കാര്‍ത്തി ചിദംബരം അവകാശലംഘന പരാതി നല്‍കിയത്. ചൈനീസ് കോഴ കേസില്‍ തനിക്ക് പങ്കില്ലെന്നും സര്‍ക്കാരിന്റെ തീരുമാനം അനുസരിച്ചാണ് വിസ അനുവദിച്ചത് എന്നുമാണ് കാര്‍ത്തി ചിദംബരത്തിന്റെ നിലപാട്.
കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഒന്‍പത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലില്‍ സിബിഐയുടെ ആരോപണങ്ങള്‍ കാര്‍ത്തി ചിദംബരം നിഷേധിച്ചിരുന്നു.താന്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് കാര്‍ത്തി സിബിഐയെ അറിയിച്ചത്.
ചോദ്യം ചെയ്യലിനോട് കാര്‍ത്തി ചിദംബരം പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. ഇടപാടുമായി ബന്ധപ്പെട്ട് വിശദമായ ചോദ്യങ്ങളിലേക്ക് ഇന്ന് കടക്കും. കാര്‍ത്തിയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എസ് ഭാസ്‌കര രാമനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്. ഇതേ ഇടപാടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാര്‍ത്തി ചിദംബരത്തിന് മെയ് 30 വരെ പ്രത്യേക സിബിഐ കോടതി അറസ്റ്റില്‍ നിന്നും പരിരക്ഷ നല്‍കിയിട്ടുണ്ട്.
Story Highlights: karti chidambaram complaint against cbi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here