Advertisement

മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവം; ബിജെപിക്കെതിരെ ആനാവൂര്‍ നാഗപ്പന്‍

May 28, 2022
Google News 2 minutes Read
anavoor nagappan against bjp

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി സിപിഐഎം. ബിജെപി മുന്‍പും ഇത്തരത്തിലുള്ള കാര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ആനാവൂര്‍ നാഗപ്പന്‍ ട്വന്റിഫോറിനോട് പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ ആക്രമണങ്ങള്‍ നാട് കാണുന്നുണ്ടെന്നും മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ സ്വാഭാവികമായും കുറ്റക്കാര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.(anavoor nagappan against bjp )

ഇന്നലെ പി സി ജോര്‍ജിന്റെ ജയില്‍ മോചനത്തിനിടെയാണ് ട്വന്റിഫോര്‍ കാമറാമാന്‍ അരുണ്‍ എസ് ആര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ബിജെപി പ്രവര്‍ത്തകരുടെ മര്‍ദനമേറ്റത്. ‘ഇങ്ങനെയുള്ള കാര്യങ്ങള്‍ ബിജെപി മുന്‍പും ചെയ്തിട്ടുണ്ട്. അവര്‍ക്ക് അതിനുള്ള ലൈസന്‍സ് ഉണ്ടെന്നാണ് ധാരണ. അതിനെതിരായി കേരളത്തിലെ ജനങ്ങള്‍ അണിനിരക്കുകയാണ് വേണ്ടത്’. ആനാവൂര്‍ നാഗപ്പന്‍ വ്യക്തമാക്കി.

മാധ്യമപ്രവര്‍ത്തകരെ ബിജെപി പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്യുന്ന ദൃശ്യങ്ങള്‍ അടക്കം പുറത്തുവന്നിട്ടും ബിജെപി നേതൃത്വം അക്രമികളെ സംരക്ഷിക്കുന്ന നിലപാട് ആണ് സ്വീകരിക്കുന്നത്. 24 കാമറാമാന് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയന്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കും.

Read Also: തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം

തിരുമല സ്വദേശി കൃഷ്ണകുമാര്‍, പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലാണ് ഇന്നലെ പൂജപ്പുര സെന്‍ട്രല്‍ ജയിലിന് മുന്നില്‍ അക്രമം അഴിച്ചുവിട്ടത്. കയ്യേറ്റത്തില്‍ 24 കാമറമാന്‍ അരുണ്‍ എസ് ആറിന് നെഞ്ചിലും വയറ്റിലുമാണ് ചവിട്ടേറ്റത്. പിസി ജോര്‍ജ് പുറത്തേക്ക് വരുന്നതറിഞ്ഞ് മകന്‍ ഷോണ്‍ ജോര്‍ജിന്റെ നിര്‍ദേശ പ്രകാരം പ്രധാന കാവടത്തിന്റെ സൈഡില്‍ കൃത്യമായ കാമറകള്‍ സ്ഥാപിച്ച് മാധ്യമപ്രവര്‍ത്തകര്‍ കാത്തു നില്‍ക്കുന്നതിനിടയിലാണ് മര്‍ദനം ഉണ്ടായത്. പിന്നില്‍ നിന്ന് തള്ളി കയറിയ ബിജെപി പ്രവര്‍ത്തകര്‍ കാമറ ട്രൈപോഡ് ഉള്‍പ്പെടെ തള്ളി മറിച്ചിട്ടു. ഇത് ചോദ്യം ചെയ്യതോടെ മാധ്യമ പ്രവര്‍ത്തകരെ മൂന്നംഗം സംഘം മര്‍ദിക്കുകയായിരുന്നു.

Story Highlights: anavoor nagappan against bjp

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here