Advertisement

കോഴിക്കോട് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്

May 28, 2022
2 minutes Read
bullets were found in kozhikode thondayad investigation crucial stage

കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം നിര്‍ണായക ഘട്ടത്തിലേക്ക്. വെടിയുണ്ട കണ്ടെടുത്ത സ്ഥലത്ത് ഫയറിംഗ് പരിശീലനം നടന്നിട്ടില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. 266 വെടിയുണ്ടകളാണ് രണ്ടാഴ്ച മുന്‍പ് സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ നിന്ന് പിടികൂടിയത്.

ജില്ലാ ക്രൈംബ്രാഞ്ചിനാണ് അന്വേഷണ ചുമതല. നേരത്തെ മെഡിക്കല്‍ കോളജ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സിറ്റി പൊലീസ് കമ്മിഷണര്‍ ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. പരിശീലനം നടത്തിയ ശേഷം ഉപേക്ഷിക്കപ്പെട്ട വെടിയുണ്ടകളല്ല പിടികൂടിയതെന്നാണ് ക്രൈംബ്രാഞ്ച് നല്‍കുന്ന വിവരം. ഇവ സംസ്ഥാനത്തിന് പുറത്തുനിന്നെത്തിച്ചതാകാം എന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘമുള്ളത്.

വെടിയുണ്ടകള്‍ക്ക് പത്തുവര്‍ഷത്തിലേറെ കാലപ്പഴക്കമുണ്ടെന്നാണ് നിഗമനം. കര്‍ണാടകയിലെ കുടക് കേന്ദ്രീകരിച്ച് അനധികൃത ആയുധ വില്‍പന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. വെടിയുണ്ടകള്‍ ജര്‍മ്മനി, ഇംഗ്ലണ്ട്, പൂനൈ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചവയാണെന്നാണ് ബാലിസ്റ്റിക് പരിശോധനയില്‍ വ്യക്തമാവുന്നത്. ഇവയുടെ സീരിയല്‍ നമ്പറുകള്‍ പരിശോധിച്ചു. ഇവയില്‍ ഒരു കമ്പനിയുമായി അന്വേഷണ സംഘം ബന്ധപ്പെട്ടതില്‍ നിന്നും അവര്‍ തന്നെ നിര്‍മ്മിച്ച വെടിയുണ്ടകളാണെന്നും വ്യക്തമായിട്ടുണ്ട്.

Read Also: ലുലുമാളിൽ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി

കോഴിക്കോടും സമീപ ജില്ലകളിലുമുളള റൈഫിള്‍ ക്ലബ്ബുകള്‍, ആയുധ വില്‍പന കേന്ദ്രങ്ങള്‍ എന്നിവയില്‍ നിന്നും ജില്ല ക്രൈംബ്രാഞ്ച് വിവര ശേഖരണം ആരംഭിച്ചിട്ടുണ്ട്. ജനവാസ മേഖലക്ക് സമീപമാണ് വെടിയുണ്ടകള്‍ കണ്ടെത്തിയത്.

Story Highlights: bullets were found in kozhikode thondayad investigation crucial stage

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top