Advertisement

ഹോമിന് പുരസ്‌കാരം ലഭിക്കാത്തതിൽ ചെറിയ നിരാശ തോന്നി; സംവിധായകൻ ട്വന്റിഫോറിനോട്

May 28, 2022
Google News 2 minutes Read

ഹോമിന് പുരസ്‌കാരം ലഭിക്കാത്തതിൽ ചെറിയ നിരാശ തോന്നിയെന്ന് സംവിധായകൻ റോജിൻ തോമസ്. പ്രസക്തമായ വിഷയമാണ് ഹോം പ്രതിപാദിച്ചത്. സിനിമയെന്നത് നിർമാതാവിന്റേത് മാത്രമല്ല. വിജയ് ബാബു പ്രതിയായതാണ് തഴയാൻ കാരണമെങ്കിൽ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ട്വന്റിഫോർ എൻകൗണ്ടറിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇതിനിടെ ഉടൽ സിനിമയെ അവാർഡിനായി പരിഗണിക്കാത്തത്തിൽ വിഷമം ഉണ്ടെന്ന് സംവിധായകൻ രതീഷ് രഘുനന്ദനും ട്വന്റിഫോറിനോട് പ്രതികരിച്ചു. ദുർഗകൃഷ്ണയുടെയും ഇന്ദ്രൻസിന്റേയും പ്രകടനം പരിഗണിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ദ്രന്‍സിന് അവാര്‍ഡ് ലഭിക്കാത്തതില്‍ പ്രതിഷേധവും ചര്‍ച്ചയും ചൂട് പിടിക്കുകയാണ്. ഹോം സിനിമയെ തഴഞ്ഞ് ജൂറി തീരുമാനത്തിനെതിരെ ഇന്ദ്രന്‍സും സംവിധായകന്‍ റോജിന്‍ തോമസും രംഗത്തെത്തിയിരുന്നു.

അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്കാര നിർണയത്തിൽ എല്ലാ സിനിമകളും ജൂറി കണ്ടെന്നാണ് പറഞ്ഞതെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിരുന്നു. മികച്ച നിലയിലാണ് പരിശോധന നടന്നതെന്നും ജൂറിയുടെ വിധി അന്തിമമാണെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

Read Also: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

പുരസ്കാര നിർണയത്തിൽ പരമാധികാരം അവർക്ക് നൽകിയിരുന്നു. ഹോം സിനിമയും ജൂറി കണ്ടിരുന്നുവെന്നാണ് ജൂറി ചെയർമാൻ പറഞ്ഞത്. ഇന്ദ്രന്‍സ് തെറ്റിദ്ധരിച്ചതാവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story Highlights: Home Movie Director Rojin Thomas about state award

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here