Advertisement

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം; മികച്ച നടന്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍; മികച്ച നടി രേവതി

May 27, 2022
Google News 1 minute Read

അന്‍പത്തിരണ്ടാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഭൂതകാലത്തിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയെ തെരഞ്ഞെടുത്തു. ജോജു ജോര്‍ജും ബിജു മേനോനും മികച്ച നടനുള്ള പുരസ്‌കാരം പങ്കിട്ടു. ജോജിയിലൂടെ ദിലീഷ് പോത്തന്‍ മികച്ച സംവിധായകനായി. ആവാസവ്യൂഹം മികച്ച ചിത്രവുമായി തെരഞ്ഞെടുക്കപ്പെട്ടു.

ആര്‍ക്കറിയാം എന്ന ചിത്രത്തിലെ പ്രകടനമാണ് ബിജു മേനോന് നേട്ടമായത്. മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്ന ചിത്രങ്ങളിലെ അഭിനയമാണ് ജോജുവിന് മികച്ച നടനുള്ള പുരസ്‌കാരം നേടികൊടുത്തത്. മികച്ച പിന്നണി ഗായികയായി സിതാര കൃഷ്ണകുമാറിനെയും തെരഞ്ഞെടുത്തു.

രണ്ടാമത്തെ ചിത്രം ചവിട്ട്, സജാസ് രഹ്മാന്‍ ഷിനോസ് റഹ്മാന്‍. മികച്ച അവലംബിത തിരക്കഥ: ശ്യാം പുഷ്‌കരന്‍ (ചിത്രം ജോജി). മികച്ച തിരക്കഥാകൃത്ത് കൃഷാന്ത് (ചിത്രം ആവാസവ്യൂഹം). മികച്ച ഛായാഗ്രഹണം മധു നീലകണ്ഠന്‍ (ചിത്രം ചുരുളി). ജനപ്രിയ കാലമൂല്യ ചിത്രമായി ഹൃദയം തെരഞ്ഞെടുത്തു. മികച്ച ഡബ്ബിങ് ആര്‍ടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം: റാണി ).

മികച്ച നടി: രേവതി (ചിത്രം: ഭൂതകാലം )
മികച്ച നടന്‍: ജോജു ജോര്‍ജ് ( ചിത്രം: നായാട്ട്, മധുരം തുറമുഖം, ഫ്രീഡം ഫൈറ്റ് ),
ബിജു മേനോന്‍ (ആര്‍ക്കറിയാം)
മികച്ച സംവിധായകന്‍: ദിലീഷ് പോത്തന്‍ (ചിത്രം: ജോജി)
മികച്ച ചിത്രം: ആവാസവ്യൂഹം
മികച്ച രണ്ടാമത്തെ ചിത്രം: ചവിട്ട്
മികച്ച കഥാകൃത്ത്: ഷാഹി കബീര്‍ ( നായാട്ട് )
മികച്ച സ്വഭാവ നടന്‍: സുമേഷ് മൂര്‍ (ചിത്രം: കള )
മികച്ച സ്വഭാവ നടി: ഉണ്ണിമായ പ്രസാദ് (ചിത്രം: ജോജി )
മികച്ച ബാലതാരം (ആണ്‍ ): മാസ്റ്റര്‍ ആദിത്യന്‍ (ചിത്രം: നിറയെ തത്തകള്‍ ഉള്ള മരം )
മികച്ച ബാലതാരം (പെണ്‍ ): സ്‌നേഹ അനു (ചിത്രം: തല )
മികച്ച ഛായാഗ്രാഹകന്‍: മധു നീലകണ്ഠന്‍ (ചിത്രം: ചുരുളി )
മികച്ച തിരക്കഥാകൃത്ത്: കൃഷാന്ദ്.ആര്‍.കെ (ചിത്രം: ആവാസവ്യൂഹം )
മികച്ച തിരക്കഥ (അഡാപ്‌റ്റേഷന്‍): ശ്യം പുഷ്‌കരന്‍ ( ചിത്രം: ജോജി)
മികച്ച ഗാനരചയിതാവ്: ബി.കെ.ഹരിനാരായണന്‍ ( ഗാനം: ‘കണ്ണീരു കടഞ്ഞു കടഞ്ഞൂല്‍ പെറ്റുണ്ടായ…’ ചിത്രം: കാടകലം)
മികച്ച സംഗീത സംവിധായകന്‍: ഹിഷാം അബ്ദുല്‍ വാഹാബ് (ചിത്രം: ഹൃദയം)
മികച്ച സംഗീത സംവിധായകന്‍ (പശ്ചാത്തലം): ജസ്റ്റിന്‍ വര്‍ഗീസ് (ചിത്രം: ജോജി )
മികച്ച പിന്നണി ഗായകന്‍: പ്രദീപ് കുമാര്‍ ( ഗാനം: ‘രാവില്‍ മയങ്ങുമീ പൂമടിയില്‍’ ചിത്രം: മിന്നില്‍ മുരളി)
മികച്ച പിന്നണി ഗായിക: സിതാര കൃഷ്ണകുമാര്‍ ( ഗാനം: ‘പാല്‍നിലാവിന്‍ പൊയ്കയില്‍’ ചിത്രം: കാണെക്കാണെ )
മികച്ച ചിത്ര സംയോജകന്‍: മഹേഷ് നാരായണന്‍, രാജേഷ് രാജേന്ദ്രന്‍ (ചിത്രം: നായാട്ട് )
മികച്ച കലാസംവിധായകന്‍: ഗോകുല്‍ദാസ് എ.വി. (ചിത്രം: തുറമുഖം )
മികച്ച സിങ്ക് സൗണ്ട്: അരുണ്‍ അശോക്, സോനു.കെ.പി. ( ചിത്രം: ചവിട്ട് )
മികച്ച ശബ്ദമിശ്രണം: ജസ്റ്റിന്‍ ജോസ് (ചിത്രം: മിന്നല്‍ മുരളി )
മികച്ച ശബ്ദരൂപകല്‍പ്പന: രാംഗനാഥ് രവി (ചിത്രം: ചുരുളി )
മികച്ച പ്രോസസിംഗ് ലാബ്/കളറിസ്റ്റ്: ലിജു പ്രഭാകര്‍, രംഗ്‌റേയ്‌സ് മീഡിയ വര്‍ക്‌സ് (ചിത്രം: ചുരുളി )
മികച്ച മേക്കപ്പ് ആര്‍ട്ടിസ്റ്റ്: രഞ്ജിത് അമ്പാടി (ചിത്രം: ആര്‍ക്കറിയാം )
മികച്ച വസ്ത്രാലങ്കാരം: മെല്‍വി.ജെ (ചിത്രം: മിന്നല്‍ മുരളി )
മികച്ച ഡബ്ബിങ് ആര്‍ട്ടിസറ്റ് (പെണ്‍): ദേവി.എസ് (ചിത്രം: ദൃശ്യ 2 )
മികച്ച നൃത്തസംവിധാനം: അരുണ്‍ലാല്‍ (ചിത്രം: ചവിട്ട് )
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രം: ഹൃദയം
മികച്ച നവാഗത സംവിധായകന്‍: കൃഷ്‌ണേന്ദു കലേഷ് (ചിത്രം: പ്രാപ്പെട)
മികച്ച കുട്ടികളുടെ ചിത്രം: കാടകലം
മികച്ച വിഷ്വല്‍ എഫക്ട്‌സ്: ആന്‍ഡ്രൂ ഡിക്രൂസ് (ചിത്രം: മിന്നല്‍ മുരളി)
സ്ത്രീ/ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്കുള്ള പ്രത്യേക അവാര്‍ഡ്: നേഘ.എസ് (ചിത്രം: അന്തരം )
പ്രത്യേക ജൂറി അവാര്‍ഡ്: കഥ, തിരക്കഥ: ഷെറി ഗോവിന്ദന്‍ (ചിത്രം: അവനോവിലോന )
പ്രത്യേക ജൂറി പരാമര്‍ശം: ജിയോ ബേബി (ഫ്രീഡം ഫൈറ്റ് )
മികച്ച ചലച്ചിത്രഗ്രന്ഥം: ചമയം (ഗ്രന്ഥകര്‍ത്താവ്: പട്ടണം റഷീദ് )
മികച്ച ചലച്ചിത്ര ലേഖനം: ‘മലയാള സിനിമയിലെ ആണൊരുത്തന്മാര്‍: ജാതി, ശരീരം, താരം’ (ലേഖകന്‍: ജിതിന്‍ കെ.സി)
ചലച്ചിത്രഗ്രന്ഥം പ്രത്യേക ജൂറി പരാമര്‍ശം: നഷ്ട സ്വപ്‌നങ്ങള്‍ (ഗ്രന്ഥകര്‍ത്താവ്: ആര്‍.ഗോപാലകൃഷ്ണന്‍)
ചലച്ചിത്രഗ്രന്ഥം പ്രത്യേക ജൂറി പരാമര്‍ശം: ഫോക്കസ്:സിനിമാപഠനങ്ങള്‍ (ഗ്രന്ഥകര്‍ത്താവ്: ഡോ.ഷീബ എം.കുര്യന്‍ )
ചലചിത്ര ലേഖനം പ്രത്യേക ജൂറി പരാമര്‍ശം: ജോര്‍ജ്ജ്കുട്ടിയും മലയാളിയുടെ ഉഭയഭാവനയും (ഗ്രസ്ഥകര്‍ത്താവ്: ഡോ.രാകേഷ് ചെറുകോട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here