Advertisement

കങ്കണയുടെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്: എട്ടാം ദിനം വിറ്റത് 20 ടിക്കറ്റ്; കളക്ഷൻ 4420 രൂപ!

May 28, 2022
2 minutes Read

ബോളിവുഡ് നടി കങ്കണ റണാവത്തിൻ്റെ കരിയറിലെ ഏറ്റവും വലിയ പരാജയമായി ധാക്കഡ്. എട്ടാം ദിനം വിറ്റത് വെറും 20 ടിക്കറ്റുകളാണ്. വെറും 4420 രൂപയാണ് എട്ടാം ദിനം ചിത്രത്തിനു ലഭിച്ചത്. സമീപകാലത്തെ ഏറ്റവും വലിയ പരാജയങ്ങളിൽ പെട്ട ചിത്രം 10 കോടി രൂപ പോലും ഇതുവരെ നേടിയിട്ടില്ല.

മെയ് 20നാണ് 80 കോടി രൂപ മുടക്കി നിർമിച്ച ധാക്കഡ് റിലീസ് ചെയ്തത്. ഇതുവരെ വെറും മൂന്നരക്കോടി രൂപ മാത്രമേ സിനിമ നേടിയുള്ളൂ എന്നാണ് റിപ്പോർട്ടുകൾ. റസ്‌നീഷ് റാസി സംവിധാനം ചെയ്ത സ്‌പൈ ത്രില്ലറാണ് ധാക്കഡ്. ഏറെ പ്രതീക്ഷകളോടെയാണ് ചിത്രം തീയറ്ററുകളിലെത്തിയത്. ചിത്രത്തിൽ ഏജന്റ് അഗ്‌നി എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിച്ചത്. അർജുൻ രാംപാൽ, ദിവ്യാ ദത്ത തുടങ്ങിയവരും ചിത്രത്തിൽ ശ്രദ്ധേയ പ്രകടനം നടത്തി.

തുടരെ പരാജയപ്പെടുന്ന കങ്കണയുടെ എട്ടാം ചിത്രമാണ് ധാക്കഡ്. ‘കാട്ടി ബാട്ടി’, ‘രൻഗൂൺ’, ‘മണികർണിക’, ‘ജഡ്ജ്മെന്റൽ ഹേ ക്യാ’, ‘പങ്ക’, ‘തലൈവി’ എന്നീ സിനിമകളും ബോക്‌സ്ഓഫിസിൽ തകർന്നടിഞ്ഞിരുന്നു.

Story Highlights: kangana ranaut movie dhaakad disaster

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top