Advertisement

ആസാദി മാർച്ചിനിടെ കലാപം; ഇമ്രാൻഖാന്റെ പേരിൽ കേസ്

May 28, 2022
2 minutes Read

ആസാദി മാർച്ചിനിടെയുണ്ടായ കലാപത്തിൽ പാകിസ്താൻ തെഹരികെ ഇൻസാഫ് (പി.ടി.ഐ.) പാർട്ടി അധ്യക്ഷനും മുൻപ്രധാനമന്ത്രിയുമായ ഇമ്രാൻഖാന്റെ പേരിൽ ഇസ്‌ലാമാബാദ് പോലീസ് കേസെടുത്തു. ദേശീയസഭ പിരിച്ചുവിട്ട് പൊതുതെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ഇമ്രാൻഖാന്റെ ആഹ്വാനപ്രകാരം പി.ടി.ഐ. പ്രവർത്തകർ മാർച്ച് നടത്തിയിരുന്നു. ഇതിന് അനുമതിയുണ്ടായിരുന്നില്ല. പൊലീസ് തടയാൻ ശ്രമിച്ചതോടെ സംഘർഷമുണ്ടായി.

Read Also: വർധന വായ്പ ലഭിക്കാനുള്ള ഐഎംഎഫ് നിബന്ധനയ്ക്ക് വഴങ്ങി പാകിസ്താൻ; പെട്രോൾ വില ലിറ്ററിന് 30 രൂപ കൂട്ടി

ഇമ്രാന്റെ പേരിൽ രണ്ടുകേസുകളാണ് പൊലീസ് ചുമത്തിയത്. ജിന്നാ അവന്യൂ മെട്രോസ്റ്റേഷനിൽ തീവച്ചതിനും എക്സ്‌പ്രസ് ചൗക്കിൽ നാശനഷ്ടമുണ്ടാക്കിയതിനുമാണ് കേസുകൾ. ഇമ്രാൻഖാനെക്കൂടാതെ പി.ടി.ഐ. നേതാക്കൾ ഉൾപ്പെടെ 150 പേരെ സംഭവത്തിൽ പൊലീസ് പ്രതിചേർത്തു. 39 പേരെ അറസ്റ്റുചെയ്ത് നീക്കുകയും ചെയ്തു.

Story Highlights: PTI chief Imran Khan booked for ‘riots’ during protest march

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top