അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോളഭക്ഷ്യ ക്ഷാമം നീക്കാമെന്ന് പുടിൻ

അന്താരാഷ്‌ട്ര ഉപരോധം നീക്കിയാൽ ആഗോള ഭക്ഷ്യക്ഷാമം നീക്കാമെന്ന അവകാശ വാദവുമായി റഷ്യൻ പ്രസിഡന്റ് വ്‌ലാദിമിർ പുടിൻ. നാറ്റോ രാജ്യങ്ങളോടാണ് റഷ്യയുടെ വിലപേശൽ. യുക്രൈൻ തുറമുഖങ്ങളിൽ നിന്ന് പുറത്തേക്ക് ഭക്ഷ്യധാന്യങ്ങൾ കയറ്റുമതി ചെയ്യാൻ റഷ്യ അനുവദിക്കാത്തതാണ് ഭക്ഷ്യക്ഷാമം രൂക്ഷമാകാൻ കാരണം. ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ദ്രാഗിയുമായി ഫോണിൽ നടത്തിയ സംഭാഷണത്തിലാണ് പുടിൻ ഒത്തുതീർപ്പ് വ്യവസ്ഥ മുന്നോട്ടുവെച്ചത്.
യുക്രൈനും റഷ്യയുമാണ് യൂറോപ്പിലേക്ക് വലിയൊരു ശതമാനം ഭക്ഷ്യധാന്യവും സസ്യഎണ്ണയും എത്തിക്കുന്നത്. ഉപരോധം പ്രഖ്യാപിച്ചതോടെ കരിങ്കടലിൽ സൈന്യത്തെ വിന്യസിച്ച റഷ്യ എല്ലാ കപ്പൽ ഗതാഗതവും തടഞ്ഞിരിക്കുകയാണ്. യുക്രൈൻ തുറമുഖങ്ങളിൽ 20 ദശലക്ഷം ടണ്ണിലേറെ ഭക്ഷ്യധാന്യങ്ങളാണ് കെട്ടികിടക്കുന്നത്.
Read Also: ഇന്ത്യ ഉള്‍പ്പെടെ 12 രാജ്യങ്ങളിലേക്ക് പ്രഹരശേഷി കൂടിയ സൈനികോപകരണങ്ങള്‍ കയറ്റുമതി ചെയ്യാന്‍ ജപ്പാന്‍
യുക്രൈനിലെ യുദ്ധക്കെടുതിയിൽ രാജ്യംവിടേണ്ടി വന്ന ജനങ്ങളുടെ കയ്യിൽ നിന്നുപോലും ധാന്യങ്ങൾ റഷ്യൻ സൈന്യം പിടിച്ചുവെച്ചുവെന്നും നാറ്റോ സഖ്യം ആരോപിച്ചിരുന്നു. ഭക്ഷ്യസാധനങ്ങൾ തടഞ്ഞുവെയ്‌ക്കുക എന്നാൽ മനുഷ്യത്വത്തോട് ചെയ്യുന്ന ക്രൂരത യാണെന്നും റഷ്യ ഇപ്പോൾ ആഗോള മനുഷ്യസമൂഹത്തെ ബ്ലാക്‌മെയിൽ ചെയ്യുന്നത് നീതീകരിക്കാനാകില്ലെന്നും യൂറോപ്യൻ യൂണിയൻ അംഗങ്ങൾ ആരോപിച്ചു.
Story Highlights: Russia Ready to Help Overcome Food Crisis if West Lifts Sanctions- Putin
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here