Advertisement

ആഗോളതലത്തിൽ ഈന്തപ്പഴ കയറ്റുമതിയിൽ സൗദി അറേബ്യ ഒന്നാം സ്ഥാനത്ത്

May 28, 2022
Google News 2 minutes Read

2021ലെ ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യത്തിൽ സൗദി അറേബ്യ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്ത്. ഇന്റർനാഷണൽ ട്രേഡ് സെന്ററിന്റെ ട്രേഡ് മാപ്പ് അനുസരിച്ചുള്ള റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
2021-ൽ സൗദി ഈത്തപ്പഴ കയറ്റുമതിയുടെ മൂല്യം 1.2 ബില്യൺ റിയാലാണ്. 113 രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിലൂടെ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കയറ്റുമതിയുടെ ഏറ്റവും ഉയർന്ന വാർഷിക വളർച്ചാ നിരക്കായ 12 ശതമാനം രാജ്യം സാക്ഷാത്കരിച്ചിട്ടുണ്ട്.

ഈ നേട്ടത്തിനും ഈത്തപ്പഴം കയറ്റുമതി ചെയ്യുന്നതിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനം നേടിയതിനും യുഎൻ ഫുഡ് ആൻഡ് അഗ്രികൾച്ചർ ഓർഗനൈസേഷൻ സൗദി അറേബ്യയെ അഭിനന്ദിച്ചു. എണ്ണ ഇതര കയറ്റുമതി വർധിപ്പിക്കുന്നതിനും ഈന്തപ്പനകളുടെ നടീലിലും ഉത്പാദനം മെച്ചപ്പെടുത്തുന്നതിലും തൊഴിൽ സമ്പ്രദായം വികസിപ്പിച്ചെടുക്കുന്നതിലും ജ്ഞാനപൂർവകമായ നേതൃത്വത്തിന്റെ താൽപ്പര്യവും കരുതലും ഈ നേട്ടത്തിൽ പ്രതിഫലിക്കുന്നുവെന്ന് നാഷണൽ സെന്റർ ഫോർ പാം ആന്റ് ഡേറ്റ്‌സ് പ്രസ്താവനയിൽ പറഞ്ഞു.

നേട്ടത്തിന്റെ പങ്കാളികൾ പ്രധാനമായും ഈത്തപ്പഴ നിർമ്മാതാക്കളും കയറ്റുമതിക്കാരുമാണ്. സൗദി വിഷൻ 2030 അതിന്റെ വികസനവും സുസ്ഥിരതയും വഴി ഈന്തപ്പന, ഈന്തപ്പഴ മേഖലയിലേക്ക് വളരെയധികം ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. ജിഡിപിയിൽ അതിന്റെ സംഭാവന വർദ്ധിപ്പിക്കുന്നതിന് ഈ മേഖല വികസിപ്പിക്കുന്നതിനുള്ള പരിപാടികൾ തയ്യാറാക്കുന്നതിനും നടപ്പിലാക്കുന്നതിനും നേരത്തെ തന്നെ പദ്ധതികൾ ആവിഷ്‌ക്കരിച്ചിരുന്നു.

Read Also: 52 കിലോഗ്രാം മയക്കുമരുന്നുമായി രണ്ട് പ്രവാസി ഇന്ത്യക്കാര്‍ കുവൈത്തില്‍ പിടിയില്‍

രാജ്യത്തെ ഈന്തപ്പനകളുടെയും ഈന്തപ്പഴങ്ങളുടെയും മൂല്യം ഏകദേശം 7.5 ബില്യൺ റിയാലിലെത്തി. അതേസമയം കാർഷിക മൊത്ത ഉൽപാദനം 12 ശതമാനവും എണ്ണ ഇതര മൊത്ത ഉൽപാദനം 0.4 ശതമാനവുമാണ്. സൗദിയിലെ മൊത്തം ഈന്തപ്പനകളുടെ എണ്ണം 33 ദശലക്ഷത്തിലെത്തി. ഇത് ലോകത്തിലെ മൊത്തം ഈന്തപ്പനകളുടെ 27 ശതമാനത്തെ വരും.

Story Highlights: Saudi Arabia top exporter of dates globally

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here