Advertisement

ഷാങ്‌ഹായിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് അധികൃതർ

May 28, 2022
Google News 1 minute Read

ചൈനീസ് സിറ്റിയായ ഷാങ്ഹായിലെ കൊവിഡ് നിയന്ത്രണങ്ങൾ ഉടൻ നീക്കുമെന്ന് അധികൃതർ. കൊവിഡ് ബാധ കുറയുന്നതിൻ്റെ പശ്ചാത്തലത്തിൽ ബുധനാഴ്ച ലോക്ക്ഡൗൺ നീക്കുമെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞ ആഴ്ച നിയന്ത്രണങ്ങളിൽ പല ഇളവുകളും നൽകിയിരുന്നു.

കടകൾ തുറക്കാൻ അനുമതി നൽകിയിട്ടുണ്ട്. എന്നാൽ, കൂടുതൽ കടകൾക്കും ഹോം ഡെലിവറിക്കുള്ള അനുമതിയേ ഉള്ളൂ. വീടുവിട്ട് സഞ്ചരിക്കാൻ ആളുകൾക്ക് അനുവാദമുണ്ടെങ്കിലും ഹൗസിംഗ് കോമ്പൗണ്ടുകൾ വിടുന്നതിന് നിയന്ത്രണമുണ്ട്. മാസ്ക് ധരിക്കലും സാാമൂഹിക അകലം പാലിക്കലും കൂട്ടം കൂടാതിരിക്കലും തുടരണമെന്നും നിർദ്ദേശമുണ്ട്.

Story Highlights: Shanghai Lifting Covid Lockdown

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here