ഇന്ത്യയുടെ കയറ്റുമതി നിരോധനം; യുഎഇയില്‍ ഗോതമ്പ് വില ഉയര്‍ന്നു

ഇന്ത്യ ഗോതമ്പ് കയറ്റുമതിക്ക് നിരോധനം ഏര്‍പ്പെടുത്തിയതോടെ യുഎഇയില്‍ ഗോതമ്പ് വില ഉയര്‍ന്നു.
യുക്രൈന് യുദ്ധം തുടങ്ങിയ ശേഷം ഈ വര്‍ഷം 10-15 ശതമാനം വരെയാണ് യുഎഇയില്‍ വില ഉയര്‍ന്നിട്ടുള്ളത്. യുക്രൈനും റഷ്യയും യുദ്ധം ആരംഭിച്ചപ്പോൾ പ്രധാനമായി ബാധിച്ച മേഖലകളിലൊന്നാണ് ഗോതമ്പ്.
റഷ്യയും യുക്രൈനും ലോകത്തെ ഏറ്റവും വലിയ ഗോതമ്പ് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളാണ്. ഇവിടെ നിന്നുള്ള കയറ്റുമതി തടസപ്പെട്ടതിന് ശേഷം ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളെയാണ് കൂടുതല്‍ രാജ്യങ്ങളും ആശ്രയിച്ചിരുന്നത്. ഗോതമ്പിന്റെ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കയറ്റുമതി വിപണിയാണ് യുഎഇ.
Read Also: ഗോതമ്പ് കയറ്റുമതി നിരോധനം ഇന്ത്യ പുനഃപരിശോധിക്കണം; ഐഎംഎഫ് മേധാവി
പ്രതികൂല കാലാവസ്ഥയും ഉൽപാദനത്തിലെ കുറവും കാരണം ആഭ്യന്തര വില റെക്കോർഡ് ഉയർന്നതിനെ തുടർന്നാണ് ഈ മാസം ആദ്യം ഇന്ത്യ ഗോതമ്പ് കയറ്റുമതി നിരോധിച്ചത്. 2022-ൽ 106.41 ദശലക്ഷം ടൺ ഗോതമ്പ് വിളവെടുക്കാൻ സാധ്യതയുണ്ടെന്ന് കാർഷിക മന്ത്രാലയം അറിയിച്ചിരുന്നു. ഈ വർഷം റെക്കോർഡ് കയറ്റുമതി ലക്ഷ്യമിടുന്നതായി സർക്കാർ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കയറ്റുമതി നിരോധനം ഏർപ്പെടുത്തിയത്.
Story Highlights: UAE wheat prices increased after India’s wheat export ban
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here