ഒഴിഞ്ഞ സ്ഥലങ്ങൾ വേലികെട്ടി സംരക്ഷിക്കണം; ലംഘിച്ചാൽ പിഴ

നഗരത്തിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ വേലികെട്ടി സംരക്ഷിക്കാത്ത ഉടമകൾക്ക് മീറ്ററിന് നൂറ് റിയാൽ പിഴയെന്ന് മുനിസിപ്പൽ ഗ്രാമ ഭവന മന്ത്രാലയം. റിയാദ്, ദമ്മാം, മക്ക, മദീന, ജിദ്ദ എന്നീ അഞ്ച് പട്ടണങ്ങളിലാണ് തീരുമാനം ആദ്യം നടപ്പാക്കുന്നത്. ജൂലൈ ഒന്ന് മുതൽ പട്ടണത്തിലെ ഒഴിഞ്ഞുകിടക്കുന്ന ഭൂമി മതിൽകെട്ടിയോ വേലികെട്ടിയോ സംരക്ഷിക്കണമെന്ന തീരുമാനം നടപ്പാക്കുന്നതിന്റെ മുന്നോടിയാണ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
Read Also: സംസ്ഥാനത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 5274 പേര്‍ക്ക് ഹജ്ജിന് അവസരം
വാണിജ്യ തെരുവുകളിൽ സ്ഥിതിചെയ്യുന്ന ഒഴിഞ്ഞസ്ഥലങ്ങളുടെ അതിർത്തി നിർണയിക്കുക, പട്ടണത്തിന്റെ കാഴ്ച നന്നാക്കുന്ന ഈ സ്ഥലങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നതും അടിഞ്ഞുകൂടുന്നതും കുറയ്ക്കുക, കൈയേറ്റങ്ങളിൽനിന്ന് സംരക്ഷിക്കുക, ഭൂമിയുടെ ഉടമസ്ഥാവകാശ പരിധി വ്യക്തമാക്കുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച് പ്രധാന പട്ടണങ്ങളിലെ കെട്ടിട ഉടമകളെ ബോധവത്കരിക്കാൻ മന്ത്രാലയം നേരത്തേ കാമ്പയിൻ നടത്തിയിരുന്നു.
Story Highlights: Vacant areas should be fenced and protected
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here