ഓടുന്ന ട്രെയിനിന്റെ ജനല്‍ കമ്പിയില്‍ കയറി സാഹസികത; 19കാരന് ദാരുണാന്ത്യം

ഓടിക്കൊണ്ടിരിക്കെ ട്രെയിനില്‍ നിന്ന് വീണ് കോളജ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ചെന്നൈ തിരുവലങ്ങാട് പ്രസിഡന്‍സി കോളജ് വിദ്യാര്‍ത്ഥി നീതി ദേവന്‍ ആണ് മരിച്ചത്. ട്രെയിനിന്റെ ജനല്‍ കമ്പിയില്‍ കയറി സാഹസികമായി നിന്നുകൊണ്ടാണ് വിദ്യാര്‍ത്ഥി യാത്ര ചെയ്തത്. തിരുവള്ളൂര്‍ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
അപകടത്തില്‍ ദക്ഷിണ റെയില്‍വേ അനുശോചനമറിയിച്ചു. സംഭവത്തെ ഓര്‍മപ്പെടുത്തലായി കാണണമെന്നും ട്രെയിനില്‍ നിന്നുകൊണ്ടുള്ള സാഹസിക യാത്ര ഒഴിവാക്കണമെന്നും ഡിവിഷണല്‍ മാനേജര്‍ അറിയിച്ചു.
Read Also: ആധാർ കാർഡ് സുരക്ഷ: വിവരങ്ങൾ പങ്കുവയ്ക്കരുതെന്ന നിർദേശം തിരുത്തി കേന്ദ്രസർക്കാർ
അതിനിടെ അപകടത്തിന് മുന്‍പ് വിദ്യാര്‍ത്ഥി മറ്റ് സുഹൃത്തുക്കള്‍ക്കൊപ്പം ഓടുന്ന ട്രെയിനിന്റെ സ്‌റ്റെപ്പില്‍ നിന്നും ജനല്‍ കമ്പിയില്‍ ചവിട്ടിയും സാഹസികത കാണിക്കുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. വിദ്യാര്‍ത്ഥികളില്‍ പലരും ട്രെയിനിന്റെ ജനല്‍ കമ്പിയില്‍ ചവിട്ടിനില്‍ക്കുന്നതും വിഡിയോയില്‍ കാണാം.
Story Highlights: 19 year old falls from train and died
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here