യഹിയ തങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ മോചിപ്പിക്കാന്‍ ശ്രമം; ആറംഗസംഘം അറസ്റ്റില്‍
May 29, 2022
2 minutes Read

പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന സമിതി അംഗം യഹിയ തങ്ങളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിനിടെ മോചിപ്പിക്കാന്‍ ശ്രമിച്ച ആറംഗസംഘം അറസ്റ്റില്‍. കുഞ്ഞുണ്ണിക്കര പത്തായപ്പുരക്കല്‍ സുധീര്‍ (45), എരമം ഓലിപറമ്പില്‍ സാദിഖ് (43), ഓലിപ്പറമ്പില്‍ ഷമീര്‍ ( 38 ), പയ്യപിള്ളി ഷഫീഖ് (38), ഏലൂക്കര അത്തനാട്ട് അന്‍വര്‍ (42), ഉളിയന്നൂര്‍ പല്ലേരിക്കണ്ടം കാസിം (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
യഹിയ തങ്ങളെ കുന്നംകുളത്തുനിന്ന് അറസ്റ്റ് ചെയ്ത് ആലപ്പുഴയിലേക്ക് പൊലീസ് അകമ്പടിയോടെ കൊണ്ടുപോകുന്നതിനിടയിലാണ് സംഘം ചേര്‍ന്ന് മോചിപ്പിക്കാന്‍ ശ്രമിച്ചത്. അമ്പതോളം പേര്‍ക്കെതിരെ കേസ് എടുത്തിട്ടുണ്ട്. ആലുവ കമ്പനിപ്പടിയില്‍ വച്ചാണ് യഹിയ തങ്ങളെ പൊലീസ് വാഹനം തടഞ്ഞു നിര്‍ത്തി സംഘം മോചിപ്പിക്കാന്‍ ശ്രമിച്ചത്.
Story Highlights: Attempt to free Yahya thangal while they are arrested
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement