Advertisement

രാജസ്ഥാന് ടോസ്, ഗുജറാത്തിനെതിരെ ബാറ്റിംഗ് തെരഞ്ഞെടുത്തു

May 29, 2022
1 minute Read

ഐപിഎല്‍ ഫൈനൽ പോരിൽ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഗുജറാത്ത് നിരയിൽ ഒരു മാറ്റം വരുത്തി. അല്‍സാരി ജോസഫിന് പകരം ലോക്കി ഫെര്‍ഗൂസന്‍ അന്തിമ ഇലവനിലെത്തി. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രണ്ടാം ക്വാളിഫയര്‍ കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുന്നത്. ആദ്യ സീസണില്‍ തന്നെ കിരീടം നേടുന്ന ടീമെന്ന അപൂര്‍വനേട്ടം സ്വന്തമാക്കാനാണ് ഹാര്‍ദ്ദിക് പാണ്ഡ്യയുടെ നേതൃത്വത്തില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇറങ്ങുന്നത്. ഷെയ്ന്‍ വോണിന്‍റെ നേതൃത്വത്തില്‍ ആദ്യ 2008ല്‍ ആദ്യ ഐപിഎല്‍ കിരീടം നേടിയ രാജസ്ഥാന് ഇത് രണ്ടാം ഫൈനലാണിത്.

Story Highlights: ipl final updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top