ഇന്‍സ്റ്റഗ്രാമിലൂടെ വിവാഹ വാഗ്‌ദാനം; യുവതിയിൽ നിന്ന് തട്ടിയത് 15 ലക്ഷം രൂപ

യുകെയില്‍ താമസിക്കുന്ന ധനികനാണെന്ന് തെറ്റിധരിപ്പിച്ച് ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയില്‍ നിന്ന് 15 ലക്ഷം രൂപ കവർന്നതായി പരാതി. വിവാഹ വാഗ്‌ദാനം നല്‍കിയ ശേഷമാണ് ഹൈദരാബാദ് സ്വദേശിനിയായ 30കാരിയിൽ നിന്ന് പണം തട്ടിയത്. ഇന്ത്യൻ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാണ് താൽപ്പര്യമെന്ന് പറഞ്ഞാണ് ഇയാള്‍ താനുമായി അടുത്തതെന്ന് യുവതി പറയുന്നു.
ഒരു കോടിയിലധികം രൂപ വിലയുള്ള പ്രത്യേക വിവാഹ സമ്മാനം അയച്ചിട്ടുണ്ടെന്ന് ഇയാള്‍ യുവതിയോട് പറഞ്ഞു. തുടർന്ന് കസ്റ്റംസ് ഓഫീസില്‍ നിന്നാണെന്ന വ്യാജേനെ ആരോ യുവതിയെ ഫോണിൽ ബന്ധപ്പെട്ടു. പ്രത്യേക സമ്മാനം യുകെയില്‍ നിന്ന് നാട്ടിലെത്തിയിട്ടുണ്ടെന്നും എന്നാൽ അത് ലഭിക്കണമെങ്കില്‍ പണം നല്‍കണമെന്നും ഉദ്യോഗസ്ഥന്‍ യുവതിയോട് പറഞ്ഞു. ജിഎസ്‌ടി, മറ്റ് നികുതികൾ എന്നിങ്ങനെ 15 ലക്ഷം രൂപ വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിക്കാനായിരുന്നു നിര്‍ദേശം. ഇതനുസരിച്ച് യുവതി പണം ഇട്ടുകൊടുത്ത ശേഷം സമ്മാനത്തിനായി കാത്തിരുന്നു.
Read Also: ഇന്‍സ്റ്റഗ്രാമില്‍ വന്‍ ഹിറ്റ്; ആട്ടിന്‍ പാല്‍ ചര്‍മ്മത്തിന് ശരിക്കും നല്ലതോ?
എന്നാൽ പണം കൊടുത്തശേഷം ഒരാഴ്‌ച പിന്നിട്ടിട്ടും ഒരു ഗിഫ്റ്റും ലഭിക്കാതായതോടെയാണ് പറ്റിക്കപ്പെട്ടെന്ന കാര്യം യുവതി തിരിച്ചറിയുന്നത്. തുടര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും വിദേശ ഫോണ്‍ നമ്പറുകള്‍ ഉപയോഗിച്ചുള്ള തട്ടിപ്പിൽ വീഴരുതെന്നും സൈബര്‍ ക്രൈം എസിപി ജി. ശ്രീധര്‍ പറഞ്ഞു.
Story Highlights: Love on Instagram; 15 lakh was stolen from the woman
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here