‘സച്ചിനെ മാനിക്കുന്നു എന്നാൽ സഞ്ജുവിനെ വിമർശിച്ചത് അനവസരത്തിൽ’; ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റാണ് രാജസ്ഥാൻ ഫെെനലിലെത്തിയതെന്ന് മന്ത്രി വി ശിവൻകുട്ടി

സഞ്ജു സാംസണെതിരെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നടത്തിയ വിമർശനം അനുചിതമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ കഴിഞ്ഞദിവസം ഐപിഎൽ ഫെെനലിലേക്ക് പ്രവേശിച്ചു. എന്നാൽ അവസാന മത്സരത്തിൽ സഞ്ജു പുറത്താക്കപ്പെട്ടത് അനാവശ്യ ഷോട്ടിന് ശ്രമിച്ചുകൊണ്ടാണെന്നായിരുന്നു സച്ചിന്റെ വിമർശനം.(V Sivankutty said that the criticism made against Sanju was inappropriate)
Read Also: ‘ഒരു മണിക്കൂറെങ്കിലും മുഖ്യമന്ത്രിക്ക് പി സി ജോര്‍ജിനെ ജയിലിലിടണം’; പ്രീണനമെന്ന് ഷോണ്‍ ജോര്‍ജ്
”സഞ്ജു മികച്ച രണ്ട് ഷോട്ടുകൾ കളിച്ചു. പക്ഷെ ഹസരംഗയിൽ അദ്ദേഹത്തിന് പിഴച്ചു. അതൊരു അനാവശ്യ ഷോട്ടായിരുന്നു. അദ്ദേഹത്തിന് ആ സ്ട്രോക്ക് ഒഴിവാക്കി കളി നേരത്തെ തന്നെ പൂർത്തിയാക്കാമായിരുന്നു” എന്നാണ് സച്ചിൻ തന്റെ യൂട്യൂബ് ചാനലിലൂടെ സഞ്ജുവിനെ വിമർശിച്ചത്.
എന്നാൽ ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റാണ് സഞ്ജു നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഫെെനലിലെത്തിയതെന്നും ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണെന്നും മന്ത്രി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചു.
”ഇതുവരെയുള്ള ഫോം തുടർന്നാൽ കപ്പ് ഉയർത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തിൽ ആത്മവിശ്വാസം കെടുത്തുന്ന പരാമർശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനിൽ നിന്ന് ഉണ്ടാകരുതായിരുന്നുവെന്നും” മന്ത്രി ഫെയ്സ്ബുക്കിലൂടെ അറിയിച്ചു.
വി ശിവൻകുട്ടിയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ഐപിഎൽ ഫൈനൽ നടക്കാനിരിക്കെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ നടത്തിയ സഞ്ജു വിമർശനം അനുചിതമാണെന്ന് സൂചിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. ചാരത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റ് ഫൈനലിൽ എത്തിയിരിക്കുകയാണ് സഞ്ജു സാംസൺ നേതൃത്വം നൽകുന്ന രാജസ്ഥാൻ റോയൽസ്. ഒരു മലയാളി ഇത്തരമൊരു ഉന്നതിയിലേക്ക് ഒരു ക്രിക്കറ്റ് ടീമിനെ നയിക്കുന്നത് ചരിത്രമാണ്. ഇതുവരെയുള്ള ഫോം തുടർന്നാൽ കപ്പ് ഉയർത്താനുള്ള ശേഷി ആ ടീമിനും സഞ്ജുവിന്റെ നായക സ്ഥാനത്തിനുമുണ്ട്. ഈ അവസരത്തിൽ ആത്മവിശ്വാസം കെടുത്തുന്ന പരാമർശം സച്ചിനെപ്പോലുള്ള ഉന്നത കളിക്കാരനിൽ നിന്ന് ഉണ്ടാകരുതായിരുന്നു.
Story Highlights: V Sivankutty said that the criticism made against Sanju was inappropriate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here