ആരും മർദിച്ച് മുടിവെട്ടിയിട്ടില്ല; ചാലക്കുടിയിൽ പെൺകുട്ടി പറഞ്ഞത് കള്ളമെന്ന് പൊലീസ്

ചാലക്കുടി മേലൂരിൽ കുട്ടിയെ മർദിച്ചെന്ന പരാതിയിൽ കഴമ്പില്ലെന്ന് പൊലീസ്. ഏഴാം ക്ലാസുകാരിയുടെ മൊഴി വിശദമായി പൊലീസ് രേഖപ്പെടുത്തിയതോടെയാണ് പൊലീസിന് വാസ്തവം ബോധ്യപ്പെട്ടത്. ( chalakkudy girls fake story about assault )
സ്കൂൾ തുറക്കുന്നതിന് മുമ്പായി മുടി വെട്ടാൻ വീട്ടുകാർ അനുവദിച്ചില്ലെന്ന് പെൺകുട്ടി പറഞ്ഞു. തുടർന്ന് കൂട്ടുകാരി മുടി വെട്ടി നൽകുകയായിരുന്നു. വീട്ടുകാർ വഴക്കു പറയുമോ എന്ന ഭയം മൂലം കളവ് പറയേണ്ടി വന്നുവെന്ന് കുട്ടി പൊലീസിനോട് പറഞ്ഞു. ആരും തന്നെ മർദിച്ചിട്ടില്ലെന്നും പെൺകുട്ടി മൊഴി നൽകി.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. കൂവ്വക്കാട്ട്കുന്ന് വാട്ടർ ടാങ്കിന് സമീപത്തെ റോഡിൽ വച്ചാണ് അക്രമമുണ്ടായതെന്നാണ് പെൺകുട്ടി പറഞ്ഞത്. റോഡിലൂടെ നടന്നുപോകുമ്പോൾ മാരുതിക്കാര്‍ മുന്നിൽ വന്നു നിൽക്കുകയും അതിൽ നിന്ന് ഒരു സ്ത്രീയും പുരുഷനും ഇറങ്ങി വന്ന് തല്ലിയെന്നുമാണ് പെണ്‍കുട്ടി മൊഴി നൽകിയത്. തലമുടിയിൽ പിടിച്ച് വലിക്കുകയും തലമുടി മുറിക്കുകയും
ചെയ്തതായും പറഞ്ഞിരുന്നു. ബഹളം വച്ചതോടെ കാറിലെത്തിയവര്‍ കടന്നുകളഞ്ഞതായും പെണ്‍കുട്ടി പറഞ്ഞു. സൈക്കിളില്‍
അടുത്ത വീട്ടിലുള്ള സുഹൃത്തിന് പുസ്തകം കൈമാറാന്‍ പോകുമ്പോഴായിരുന്നു സംഭവമെന്നാണ് പെൺകുട്ടി പറഞ്ഞത്.
കറുത്ത നിറത്തിലുള്ള കാറിലെത്തിയവരാണ് തന്നെ ആക്രമിച്ചതെന്ന് പെണ്‍കുട്ടി മൊഴി നല്‍കിയതോടെ കാറിനായുള്ള അന്വേഷണത്തിലായി പൊലീസ്. എന്നാല്‍ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള പരിശോധനയില്‍ ഇത്തരമൊരു കാര്‍ കണ്ടെത്താനാകാത്താനായിരുന്നില്ല.
Story Highlights: chalakkudy girls fake story about assault
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here