Advertisement

നേപ്പാള്‍ വിമാനദുരന്തം: കാരണം കണ്ടെത്താന്‍ അഞ്ചംഗ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍

May 30, 2022
Google News 3 minutes Read

നേപ്പാള്‍ വിമാന ദുരന്തത്തിന്റെ കാരണം കണ്ടെത്താന്‍ അന്വേഷണ കമ്മിഷനെ നിയോഗിച്ച് സര്‍ക്കാര്‍. കാരണം വ്യക്തമായി വിശകലനം ചെയ്യാനും മാര്‍ഗ നിര്‍ദേശം സമര്‍പ്പിക്കാനുമാണ് അഞ്ചംഗ കമ്മിഷനെ നിയോഗിച്ചിരിക്കുന്നത്. സാംസ്‌കാരിക ടൂറിസം മന്ത്രാലയ പ്രതിനിധി, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരാണ് കമ്മിഷനിലുള്ളത്. (Government forms five-member commission to probe Tara Air plane crash)

ക്യാപ്റ്റന്‍ ദീപു ജ്വര്‍ചന്‍, സീനിയര്‍ മെയിന്റനന്‍സ് എഞ്ചിനീയര്‍ ഉപേന്ദ്ര ലാല്‍ ശ്രേഷ്ഠ, സീനിയര്‍ മെറ്റീരിയോളജിസ്റ്റ് മണിരത്‌ന ശാക്യ എന്നിവരുള്‍പ്പെടെയാണ് വിമാന ദുരന്തത്തിന്റെ കാരണം തേടുന്നത്. നേപ്പാളില്‍ തകര്‍ന്ന് വീണ താര എയര്‍സിന്റെ 9 എന്‍എഇടി വിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിച്ചുവരികയാണ്. വിമാനപകടത്തില്‍ 22 പേര്‍ മരിച്ചിരുന്നു.

മുംബൈയിലെ നാലംഗ കുടുംബം അടക്കം 22 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെയാണ് നേപ്പാളിലെ പൊക്കാറയില്‍ നിന്ന് ജോംസമിലേക്ക് 22 യാത്രക്കാരുമായി പോകുകയായിരുന്ന വിമാനം കാണാതായത്. 10.15 ന് ടേക്ക് ഓഫ് ചെയ്ത വിമാനം 15 മിനിറ്റ് പിന്നിട്ടതോടെ കാണാതാകുകയായിരുന്നു.

22 യാത്രക്കാരില്‍ അശോക് ത്രിപാഠി, ധനുഷ് ത്രിപാഠി, റിതിക ത്രിപാഠി, വൈഭവ് ത്രിപാഠി എന്നിവരാണ് ഇന്ത്യക്കാര്‍. മുംബൈ സ്വദേശികളായ നാല് പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. നാല് ഇന്ത്യക്കാരെ കൂടാതെ 13 നേപ്പാള്‍ സ്വദേശികളും രണ്ട് ജര്‍മ്മന്‍ പൗരന്മാരും 3 നേപ്പാള്‍ സ്വദേശികളായ ക്യാബിന്‍ ക്രൂവുമാണ് വിമാനത്തിലുണ്ടായിരുന്നത്. സൈന്യം തിരച്ചില്‍ തുടരുന്നതിനിടെ ഇന്നലെ വൈകിട്ടോടെ വിമാനാവശിഷ്ടങ്ങള്‍ കണ്ടതായി ഗ്രാമീണര്‍ അറിയിച്ചു. മുസ്തങ്ങിലെ കോവാങ് എന്ന സ്ഥലത്താണ് വിമാനം കണ്ടെത്തിയത്. ഇതനുസരിച്ച് സംഭവ സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകരും സൈന്യവും പുറപ്പെട്ടെങ്കിലും മോശം കാലാവസ്ഥ കാരണം ഇന്നലെ രക്ഷാ പ്രവര്‍ത്തനം നിര്‍ത്തി വച്ചിരുന്നു. തുടര്‍ന്ന് ഇന്ന് രക്ഷാപ്രവര്‍ത്തനം പുനരാരംഭിക്കുകയായിരുന്നു.

Story Highlights: Government forms five-member commission to probe Tara Air plane crash

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here